Latest NewsKerala

തൃപ്തി ദേശായിക്ക് നിയമസഹായം നല്‍കാന്‍ തയ്യാർ; വനിതാ അഭിഭാഷകര്‍ രംഗത്ത്

കൊച്ചി: ശബരിമല ദര്‍ശനത്തിനായി എത്തിയ മഹാരാഷ്ട്രയിലെ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് നിയമസഹായം നല്‍കാന്‍ തയ്യാറെന്ന് മൂന്ന് അഭിഭാഷകര്‍. ഹൈക്കോടതിയിലെ മൂന്ന് വനിതാ അഭിഭാഷകരാണ് തൃപ്തിക്ക് നിയമസഹായ വാഗ്ദാനവുമായി മുന്നോട്ട് വന്നത്. അഡ്വ. കെ വി ഭദ്രകുമാരി, അഡ്വ. കെ നന്ദിനി, അഡ്വ. പി.വി വിജയമ്മ എന്നിവരാണ് സഹായം വാഗ്ദാനം ചെയ്തത്.

തൃപ്തി ദേശായിക്ക് വിമാനത്താവളത്തിൽ നിന്ന് ഇതുവരെ പുറത്തിറങ്ങാനായില്ല. ദർശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് 11 മണിക്കൂര്‍ കഴിഞ്ഞിട്ടും തൃപ്തി ദേശായുളളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button