തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനത്തെ തുടർന്ന് ശുദ്ധിക്രിയകള്‍ നടത്തിയ സംഭവത്തിൽ
തന്ത്രിയുടെ വിശദീകരണം പഠിച്ചശേഷം നടപടി തീരുമാനിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ദേവസ്വം ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്ത്രി നല്കിയ വിശദീകരണത്തില്‍ ദേവസ്വം കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്. ശബരിമല കേസുമായി ബന്ധപ്പെട്ട് കമ്മീഷണര്‍ ഡല്‍ഹിയിലാണ്. കമ്മിഷണറുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം ദേവസ്വം ബോര്‍ഡ് ഈ വിഷയം ചര്‍ച്ചയ്ക്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments