കൊച്ചി : ശബരിമല ദർശനത്തിനായി കൊച്ചിയിലെത്തിയ ഭൂമാതാ ബ്രിഗേഡ് തൃപ്തി ദേശായിക്ക് വാഹന സൗകര്യം നൽകില്ലെന്ന് ടാക്‌സി ഡ്രൈവർമാർ. ഇതേത്തുടർന്ന് ഓൺലൈൻ ടാക്‌സികൾ പലതും പോലീസ് ഏർപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും ആരുംതന്നെ വാഹനം വിട്ടുനൽകില്ലെന്ന നിലപാടിലാണ്. വാഹനം പ്രതിഷേധക്കാർ തകർക്കുമോ എന്ന ഭയത്താലാണ് ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ ഈ നിലപാട് സ്വീകരിച്ചത്.
ഒരു വാഹനവും ലഭിക്കാത്ത സാഹചര്യത്തിൽ പോലീസ് വാഹനത്തിൽ തൃപ്തി ദേശായിയെയും സംഘത്തെയും ഹോട്ടൽ മുറിയിൽ എത്തിക്കാനാണ് പോലീസിന്റെ അടുത്ത ശ്രമം. രാവിലെ 4 :40 നാണ് പൂനയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിൽ തൃപ്തി ദേശായി കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. കഴിഞ്ഞ രണ്ടര മണിക്കൂറായി പുറത്തിറങ്ങാനാകാതെ വിമാനത്തവാളത്തിനുള്ളിൽ കഴിയുകയാണ് തൃപ്തിയും സംഘവും.
വിമാനത്താവളത്തിന് പുറത്ത് ബിജെപി നാമജപ പ്രതിഷേധം നടത്തികൊണ്ടിരിക്കുകയാണ്. ഒരുവിധത്തിലും വിമാനത്താവളത്തിന് പുറത്തിറങ്ങാൻ തൃപ്തി ദേശായിയെ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു. എന്നാൽ പോലീസ് തനിക്ക് സുരക്ഷ ഒരുക്കുമെന്നും എന്തുവന്നാലും താൻ ദർശനം നടത്തുമെന്നും തൃപ്തി ദേശായി വ്യക്തമാക്കി.
ആറ് വനിതകൾക്കൊപ്പം മണ്ഡലകാലത്ത് ശബരിമലയിൽ എത്തുമെന്ന് തൃപ്തി ദേശായി അറിയിച്ചിരുന്നു. ഈമാസം 17ന് ശനിയാഴ്ചയാകും ശബരിമലയിൽ ദർശനത്തിനെത്തുക ആ സമയം തനിക്ക് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്തി കേരളാ മുഖ്യമന്ത്രി, പ്രധാനമന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി, കേരള ഡി.ജി.പി എന്നിവർക്ക് കത്തയച്ചിരുന്നു.
എന്നാൽ തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് കേരളാ പോലീസ് അറിയിച്ചിരുന്നു. എന്നാൽ എല്ലാ തീര്‍ത്ഥാടകര്‍ക്കുമുള്ള സുരക്ഷ ഇവർക്ക് നല്‍കുമെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചത്.
Post Your Comments