Latest NewsIndia

വിദ്യാഭ്യാസത്തിനും ജോലിക്കും വഴിയില്ലാതെ പെൺകുട്ടികൾ വലയുന്ന ഗ്രാമങ്ങളിലേക്കല്ലേ ആക്ടിവിസ്റ്റുകള്‍ പോകേണ്ടത്? ശബരിമല കയറാന്‍ എന്താണ് ഇവർക്കിത്ര ആവേശമെന്ന് തസ്ലീമ നസ്രീന്‍

ന്യൂഡല്‍ഹി: ശബരിമലയില്‍ സന്ദര്‍ശനം നടത്താൻ ശ്രമിക്കുന്ന വനിതാ ആക്ടിവിസ്റ്റുകള്‍ക്കെതിരെ വിമർശനവുമായി ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീന്‍. ശബരിമല കയറാന്‍ വനിതാ ആക്ടിവിസ്റ്റുകള്‍ക്ക് എന്തിനാണ് ഇത്ര ആവേശമെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് അവർ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഗാര്‍ഹിക പീഡനവും, ബലാല്‍സംഗവും, ലൈംഗിക പീഡനവും, വെറുപ്പും, വിദ്വേഷവും, മൂലം സ്ത്രീകള്‍ വലയുന്ന ഗ്രാമങ്ങളിലേക്കാണ് അവർ പോകേണ്ടത്. വിദ്യാഭ്യാസത്തിനോ, ആരോഗ്യസംരക്ഷണത്തിനോ, ജോലിക്കോ, തുല്യവേതനത്തിനോ വഴിയില്ലാതെ പെണ്‍കുട്ടികള്‍ ദുരതത്തിലാണ്. അവിടയല്ലേ ഈ ആക്ടിവിസ്റ്റുകള്‍ സന്ദർശിക്കേണ്ടതെന്നും തസ്ലീമ നസ്രീന്‍ പറയുകയുണ്ടായി.

അതേസമയം ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് നേരത്തെ തസ്ലീമ നസ്രീന്‍ ആവശ്യപ്പെട്ടിരുന്നു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് എതിരെ നടക്കുന്ന സമരങ്ങളെയും അവര്‍ പിന്നീട് വിമര്‍ശിക്കുകയുണ്ടായി. തനിക്ക് 56 വയസായി. ശബരിമലയില്‍ കയറാന്‍ പറ്റുമോ? എന്നാണ് തസ്ലീമ ട്വിറ്ററില്‍ ചോദിച്ചത്. താന്‍ നിരീശ്വരവാദിയാണെന്നും തസ്ലീമ ട്വീറ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button