പത്തനംതിട്ട : പാസെടുക്കാതെ ശബരിമലയിൽ എത്തുന്ന വാഹനങ്ങൾ കുടുങ്ങുമെന്ന് എസ്പി യതീശ് ചന്ദ്ര . നിലയ്ക്കലില്‍ പാസ് എടുക്കാതെ വരുന്ന ഇത്തരം വാഹനങ്ങള്‍ക്ക് കര്‍ശന പരിശോധന ഏര്‍പ്പെടുത്തും അതുകൊണ്ട് പാസ് എടുക്കുന്ന കാര്യത്തിൽ ഭക്തർ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി കൂടാതെ കാനനപാതയിലൂടെയുള്ള പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്നും എസ്പി വ്യക്തമാക്കി.
കൂടാതെ ശബരിമല സുരക്ഷയുടെ ഭാഗമായി പോലീസിന് പ്രത്യേക ഡ്രസ് കോഡ് നിർബന്ധമാക്കി. ഐജി വിജയ് സാക്കറെയുടേതാണ് ഈ നിര്‍ദേശം. ബെല്‍റ്റും തൊപ്പിയും ധരിച്ച് ഇന്‍സേര്‍ട്ട് ചെയ്ത് തന്നെ നില്‍ക്കണം. പതിനെട്ടാം പടിയിലും സോപാനത്തിലും മാത്രം ഇളവ് നല്‍കിയിട്ടുണ്ട്. എല്ലാ പോലീസുകാരും ഷീൽഡും ലാത്തിയും കരുതണമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം ശബരിമല ദര്‍ശനത്തിനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ സുരക്ഷ കാര്യങ്ങളില്‍ ഇതുവരെ തീരുമാനങ്ങള്‍ ഒന്നുംതന്നെ എടുത്തിട്ടില്ലക്ക് എന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു .കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം ശബരിമല ഡ്യൂട്ടിയിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു മാത്രമേ തീരുമാനം എടുക്കുകയുള്ളു എന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
Post Your Comments