സന്നിധാനം: പോലീസ് നിര്‍ദ്ദേശത്തെ വെല്ലുവിളിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍ മലകയറി. കെ.പി ശശികല ടീച്ചറുടെ നേതൃത്വത്തിലാണ് രാത്രിയില്‍ സന്നിധാനത്ത് ഭക്തര്‍ക്ക് തങ്ങനാവില്ല എന്ന നിര്‍ദ്ദേശത്തെ വെല്ലുവിളിച്ച് നേതാക്കള്‍ സന്നിധാനത്തേക്ക് നീങ്ങുന്നത്. നടയടച്ചാല്‍ തീര്‍ത്ഥാടകര്‍ മലയിറങ്ങണം എന്നായിരുന്നു പോലിസ് നിര്‍ദ്ദേശം. എന്നാല്‍ നെയ്യഭിഷേക ചടങ്ങുകള്‍ പൂര്‍ത്തിയാക്കാതെ നടയിറങ്ങാവാവില്ലെന്ന് ഭക്തര്‍ പറയുന്നു.
നെയ്യഭിഷേകത്തിന് വേണ്ടി വീണ്ടും മലകയറുക എന്നത് പ്രയോഗികമല്ല. അന്യസംസ്ഥാനങ്ങളില്‍ നിന്നും മറ്റുമെത്തുന്ന ഭക്തര്‍ക്ക് തീരുമാനം വലിയ തിരിച്ചടിയാകും. ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറക്കാനും തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനും ഉള്ള നീക്കമാണ് നടക്കുന്നതെന്ന ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയാണ് ഇത്തരമൊരു നിര്‍ദ്ദേശത്തിന് പിന്നിലെന്നും ആരോപണം ഉയര്‍ന്നു.
Post Your Comments