തിരുവനന്തപുരം: മകരവിളക്ക് ദര്‍ശന സമയത്ത് ശബരിമലയിലെത്താനായി രജിസ്റ്റര്‍ ചെയ്തത് 900 യുവതികള്‍. പൊലീസിന്റെ വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്ത ഇവരുടെ പേര് വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. യുവതികള്‍ക്ക് നേരെ ഭീഷണി ഉയര്‍ന്നതായും സൂചനയുണ്ട്. ഇതോടെ രജിസ്റ്റര്‍ ചെയ്യുന്നവരുടെ പേര് വിവരങ്ങളും മൊബൈല്‍ നമ്പറും അടങ്ങുന്ന പട്ടിക പരിശോധിക്കാനുള്ള അധികാരം രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമാക്കിയിരിക്കുകയാണ്.
അതേസമയം മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട വൈകീട്ട് അഞ്ച് മണിക്ക് തുറക്കും .നിലയ്ക്കല്‍ നിന്ന് ഭക്തരെ രാവിലെ 10 മണി മുതല്‍ ആണ് കടത്തിവിടുന്നത് എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു .ആദ്യം കടത്തി വിടുന്നത് കാല്‍നടയായി പോകുന്ന ഭക്തരെയാണ് .12 മണിക്കാണ് നിലയ്ക്കലില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നത് .സ്വകാര്യ വാഹനങ്ങള്‍ക്ക് നിലയ്ക്കല്‍ വരെ മാത്രമാണ് ഇത്തവണ പ്രവേശനം അനുവദിക്കുകയുള്ളു .
പൊലീസ് ഇത്തവണ കനത്ത സുരക്ഷയാണ് ശബരിമലയിലും സന്നിധാനത്തും പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കൊണ്ട് ഒരുക്കിയിരിക്കുന്നത് .നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ 4,500 പൊലീസുകാരെയാണ് നിര്‍ത്തിയിരിക്കുന്നത് .അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ ഇത്തവണ ദര്‍ശനത്തിനായി എത്തുന്ന ഭക്തര്‍ക്കായി ഒരുക്കിയിട്ടില്ല . ഇതിനിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മണ്ഡല-മകരവിളക്ക് കാലത്തിനായി നാളെ ശബരിമല നട തുറക്കുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ അടുത്ത ഏഴ് ദിവസത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments