പമ്പ : ശബരിമല കയറാനെത്തിയ കെ.പി ശശികലയെ മരക്കൂട്ടത്ത് പോലീസ് തടഞ്ഞു. രാത്രിയില്‍ സന്നിധാനത്ത് ഭക്തര്‍ക്ക് തങ്ങനാവില്ല എന്ന പോലീസ് നിര്‍ദ്ദേശത്തെ വെല്ലുവിളിച്ചാണ് കെ.പി ശശികല ടീച്ചറുള്‍പ്പടെയുള്ള ഹിന്ദു ഐക്യവേദി നേതാക്കള്‍ മലകയറാൻ എത്തിയത്.
ശബരിമലയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കരുതല്‍ തടവിന്‍റെ ഭാഗമായി സമര സമിതി നേതാവ് ഭാര്‍ഗവറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.നേരത്തെ ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥിപാലിനെയും മറ്റൊരാളെയും കസ്റ്റഡിയിലെടുത്തിരുന്നു. മുന്‍പ് ശബരിമല പരിസരത്ത് സംഘര്‍ഷാവസ്ഥയുണ്ടായപ്പോഴും ഇവരുടെ സാന്നിധ്യമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. ശബരിമല കയറാന്‍ വരുമ്പോള്‍ പമ്പ ഗാര്‍ഡ് റൂമിന് മുന്നില്‍ വച്ചാണ് ഇയാൾ കസ്റ്റഡിയിലായത്.
നെയ്യഭിഷേക ചടങ്ങുകള്‍ പൂര്‍ത്തിയാക്കാതെ നടയിറങ്ങാവാവില്ലെന്ന് ഭക്തര്‍ പറയുന്നു.നെയ്യഭിഷേകത്തിന് വേണ്ടി വീണ്ടും മലകയറുക എന്നത് പ്രയോഗികമല്ല. അന്യസംസ്ഥാനങ്ങളില്‍ നിന്നും മറ്റുമെത്തുന്ന ഭക്തര്‍ക്ക് തീരുമാനം വലിയ തിരിച്ചടിയാകും. ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറക്കാനും തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനും ഉള്ള നീക്കമാണ് നടക്കുന്നതെന്ന ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയാണ് ഇത്തരമൊരു നിര്‍ദ്ദേശത്തിന് പിന്നിലെന്നും ആരോപണം ഉയര്‍ന്നു.
Post Your Comments