ശബരിമല : മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട വൈകീട്ട് അഞ്ച് മണിക്ക് തുറക്കും .നിലയ്ക്കല്‍ നിന്ന് ഭക്തരെ രാവിലെ 10 മണി മുതല്‍ ആണ് കടത്തിവിടുന്നത് എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു .ആദ്യം കടത്തി വിടുന്നത് കാല്‍നടയായി പോകുന്ന ഭക്തരെയാണ് .12 മണിക്കാണ് നിലയ്ക്കലില്‍ നിന്നുള്ള കെഎസ്‌ആര്‍ടിസി ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നത് .സ്വകാര്യ വാഹനങ്ങള്‍ക്ക് നിലയ്ക്കല്‍ വരെ മാത്രമാണ് ഇത്തവണ പ്രവേശനം അനുവദിക്കുകയുള്ളു .
പൊലീസ് ഇത്തവണ കനത്ത സുരക്ഷയാണ് ശബരിമലയിലും സന്നിധാനത്തും പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കൊണ്ട് ഒരുക്കിയിരിക്കുന്നത് .നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ 4,500 പൊലീസുകാരെയാണ് നിര്‍ത്തിയിരിക്കുന്നത് .അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ ഇത്തവണ ദര്‍ശനത്തിനായി എത്തുന്ന ഭക്തര്‍ക്കായി ഒരുക്കിയിട്ടില്ല . ഇതിനിടെ സംഘർഷ സാധ്യത കണക്കിലെടുത്ത് മണ്ഡല-മകരവിളക്ക് കാലത്തിനായി നാളെ ശബരിമല നട തുറക്കുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ അടുത്ത ഏഴ് ദിവസത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച അര്‍ധരാത്രി മുതലാണ് നിരോധനാജ്ഞ.ഇലവുങ്കല്‍, സന്നിധാനം, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാകും നിരോധനാജ്ഞ. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പ്രാര്‍ഥനായജ്ഞമോ, മാര്‍ച്ചോ, മറ്റ് നിയമം ലംഘിച്ചുള്ള ഒത്തുകൂടലുകളോ പാടില്ലെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് പൊലീസിന്റെ കര്‍ശന നിയന്ത്രണം എര്‍പ്പെടുത്തിയിട്ടുണ്ട്.
മാധ്യമ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ ത്രിവേണി പാലം കടക്കാന്‍ അനുവദിക്കുന്നില്ല. ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വെള്ളിയാഴ്ച വൈകീട്ട് നടതുറക്കാനിരിക്കെ മുന്നൊരുക്കങ്ങളൊന്നും നടത്താന്‍ പൊലീസിന്റെ നിയന്ത്രണം കാരണം മാധ്യമങ്ങള്‍ക്ക് കഴിയാത്ത സ്ഥിതിയാണ് രാത്രി വൈകിയും. തത്സമയ സംപ്രേഷണത്തിനുള്ള ഉപകരണങ്ങള്‍ അടക്കമുള്ളവ ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കുന്നില്ലെന്നാണ് പരാതി.
Post Your Comments