തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശം നടപ്പാക്കാതിരിക്കുന്നിനായി സുപ്രീംകോടതിയില്‍ സാവകാശ ഹര്‍ജി നല്‍കാന്‍ തീരുമാനം. ദേവസ്വംബോര്‍ഡാണ് ഇന്ന് സാവകാശ ഹര്‍ജി നല്‍കുന്നത്. സാവകാശ ഹര്‍ജി നല്‍കുന്നതിന് സര്‍ക്കാറിനും എതിര്‍പ്പില്ല. ഇതേ തുടര്‍ന്നാണ് ശബരിമലയില്‍ സ്ത്രീപ്രവേശം നടപ്പാക്കാതിരിക്കുന്നിനായി സുപ്രീംകോടതിയില്‍ സാവകാശ ഹര്‍ജി നല്‍കാന്‍ തീരുമാനം
സുപ്രീം കോടതിയില്‍നിന്നുള്ള ചില രേഖകള്‍ ലഭിക്കാനുണ്ട്. അത് ലഭിച്ചുകഴിഞ്ഞാല്‍ ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഹര്‍ജി കൊടുക്കുന്ന കാര്യത്തിന് തത്വത്തില്‍ അംഗീകാരമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് തന്നെ ഹര്‍ജി നല്‍കുമെന്നാണ് സൂചന. ശബരിമലയെ സംഘര്‍ഷത്തിലേക്ക് എത്തിക്കാതിരിക്കാനാണ് ഇത്.
സാവകാശ ഹര്‍ജിയില്‍ അനുകൂല തീരുമാനം സുപ്രീംകോടതി എടുത്താല്‍ അത് എല്ലാവര്‍ക്കും ആശ്വാസമാകും. ഇത് തന്നെയാണ് സര്‍ക്കാരും പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാല്‍ ഈ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് പ്രശ്ന രഹിതമായി കാര്യങ്ങള്‍ മാറും. തന്ത്രി കുടുംബവും പന്തളം കൊട്ടാരവുമെല്ലാം ഇത് തന്നെയാണ് ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡിനോട് മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതും.
https://youtu.be/ovQx5eggK8g
Post Your Comments