Latest NewsKerala

തൃപ്തി ദേശായി പുറത്തിറങ്ങിയാല്‍ വഴിനീളെ പ്രതിഷേധം ഉണ്ടാകുമെന്ന് രാഹുൽ ഈശ്വർ

തിരുവനന്തപുരം: ശബരിമല ദർശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായിയെ വിമാനത്താവളത്തിൽ നിന്നു തന്നെ പോലീസ് മടക്കി അയക്കണമെന്ന് അയ്യപ്പ ധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. തൃപ്തി ദേശായി പുറത്തിറങ്ങിയാല്‍ വഴിനീളെ പ്രതിഷേധം ഉണ്ടാകുമെന്ന് രാഹുല്‍ ഈശ്വര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ദേവസ്വം ബോർഡ് സാവകാശം നൽകാൻ തീരുമാനിച്ച നിലയ്ക്ക് ജനുവരി 22 വരെ യുവതികളെ പ്രവേശിപ്പിക്കരുതെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. യുവതികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചാൽ വരുന്ന 66 ദിവസവും ശബരിമലയ്ക്ക് കാവൽ നിൽക്കുമെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം എന്ത് സംഭവിച്ചാലും ശബരിമല സന്ദര്‍ശിക്കാതെ മഹാരാഷ്ട്രയിലേക്ക് മടങ്ങിപോവില്ലെന്ന് തൃപ്തി നേരത്തെ അറിയിച്ചിരുന്നു. അവര്‍ക്ക് പ്രതിഷേധിക്കാം അതിന് തടസമില്ല എന്നാല്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് കോടതി അനുമതിയുള്ളതാണ്. താനും ഭഗവാന്റെ ഭക്തയാണെന്ന് തൃപ്തി ദേശായി പറഞ്ഞു. വിമാനത്താവളത്തില്‍ തടഞ്ഞ് നിര്‍ത്തുന്ന നടപടി ഗുണ്ടായിസമാണെന്നും അവര്‍ വിശദമാക്കി. കയ്യില്‍ കരുതിയിരുന്ന ഭക്ഷണമാണ് കഴിച്ചത്. വിമാനത്താവളത്തില്‍ ആവശ്യത്തിന് സൗകര്യങ്ങള്‍ ലഭ്യമായില്ലെന്നും തൃപ്തി പറഞ്ഞു.

https://youtu.be/ovQx5eggK8g

shortlink

Related Articles

Post Your Comments

Related Articles


Back to top button