ശബരിമല : ഭക്തര്‍് സന്നിധാനത്ത് വിരിവയ്ക്കാന്‍ പാടില്ലെന്ന പൊലീസിന്റെ നിലപാടില്‍ പ്രതിഷേധം ശക്തമാകുന്നു. രാത്രിയില്‍ ആരേയും സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ നെയ്യഭിഷേകം നടത്താതെ എങ്ങനെ മടങ്ങുമെന്ന ചോദ്യത്തിന് പൊലീസിനും ഉത്തരമില്ല. ചിത്തിര ആട്ട ഉത്സവ സമയത്തും ഇത്തരം നിരോധനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒന്നും പോലും നടത്താന്‍ പൊലീസിന് കഴിഞ്ഞില്ല. ഈ സാഹചര്യം അറിയാമായിരുന്നിട്ടും ഇത്തരം തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുക്കുന്നത് എന്തിനാണെന്നാണ് ഉയരുന്ന ചോദ്യം. എരുമേലിയിലും മുക്കുട്ടതറയിലും കണമലയിലും എല്ലാം നിരോധനാജ്ഞയില്‍ പൊതു ജനവികാരം ശക്തമാണ്. അചാരങ്ങള്‍ സംരക്ഷിക്കാനുള്ള ഭക്തരുടെ ശ്രമങ്ങളെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.
സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിലും വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ചിത്തിര ആട്ടതിരുന്നാളിന് നട തുറന്നപ്പോഴും ഈ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ എരുമേലി മുതല്‍ കണമല വരെയും നിരോധനാജ്ഞ ബാധകമാണ്. യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഭക്തരുടെ പ്രതിഷേധം ഉണ്ടായാല്‍ കര്‍ശനമായി തടയുന്നതിനാണിത്. . ഇതോടെ ശബരിമല വിഷയം സര്‍ക്കാരിനും പൊലീസിനും കൂടുതല്‍ തലവേദനയാവുകയാണ്.
Post Your Comments