പത്തനാപുരം: മൂന്ന് കുട്ടികളുടെ മാതാവായ യുവതിയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ആവണീശ്വരം പ്ലാമൂട് കല്ലൂർകോണം മുകളുവിളവീട്ടിൽ പൗലോസ് – സിസിലി ദമ്പതികളുടെ മകൻ രതീഷ് (33) ആണ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. തലവൂർ കുര ഓവർബ്രിജിന് സമീപം ഇന്നലെ വൈകുന്നേരം 4.15 നായിരുന്നു സംഭവം.
വിവാഹിതയായ ഒരു യുവതിയുമായി രതീഷ് പ്രണയത്തിലായിരുന്നു. കുറെ നാൾ മുൻപ് നാടുവിട്ട് മൂന്ന് മാസത്തോളം ഇവർ ഒന്നിച്ച് താമസിച്ചിരുന്നതായാണ് റിപ്പോർട്ട്. പിന്നിട് രതീഷിനെ ഉപേക്ഷിച്ച് ഭർത്താവിനും കുട്ടികൾക്കുമൊപ്പം ഇവർ താമസമാക്കി. ഇന്നലെ വൈകുന്നേരം നാലോടെ കുട്ടികളെ സ്കൂളിൽ നിന്നും വിളിക്കാനായി യുവതി സ്കൂട്ടറിൽ പോകുമ്പോൾ വഴിയിൽ കാത്തുനിന്ന രതീഷ് നിനക്കെന്നെ ആവശ്യമില്ലേയെന്നും ഫോൺ വിളിച്ചാൽ എടുക്കില്ലേ എന്നും ചോദിച്ച് കത്തികൊണ്ട് യുവതിയെ വെട്ടുകയായിരുന്നു. റോഡിൽ വീണുപോയ യുവതിയെ സമീപവാസികൾ എത്തി കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും രതീഷ് കുരയിലെത്തി ഓടികൊണ്ടിരുന്ന ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
Post Your Comments