Latest NewsIndia

മാറ്റിവെച്ച കരളുമായി 20 വര്‍ഷം പൂര്‍ത്തിയാക്കി കന്തസാമി ഹൃദ്രോഗ ഡോക്ടറാകാന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി   :   ജനിച്ച് 20 മാസം തികഞ്ഞപ്പോഴെ ആ കുഞ്ഞിനെ പിടിമുറുക്കിയത് കരളിന്‍റെ പ്രവര്‍ത്തനത്തിലുളള ക്ഷമതയില്ലായ്മ. അവസാനം ഡോക്ടമാര്‍ വരെ ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് വിധിയെഴുതി. ഭാഗ്യപരീക്ഷണം പോലെ സ്വന്തം അച്ഛന്‍റെ കരളിന്‍റെ ഒരു ഭാഗം മകന് പകര്‍ന്ന് നല്‍കി.

എന്നാല്‍ ഡോക്ടേര്‍സിനെ ആശ്ചര്യപ്പെടുത്തി ആ കൂട്ടി ജിവിതത്തിലേക്ക് പടി ചവിട്ടി കയറി. ഇന്ന് ആ മാറ്റി വെച്ച കരളുമായി ആരോഗ്യത്തോടെ ജീവിക്കുകയാണ് ആ യുവാവ്.

സഞ്ജയ് കന്തസാമി എന്ന 22 വയസുളള ചെറുപ്പാക്കാരന്‍ ഒരു ഹൃദ്രോഗ ഡോക്ടറാകാന്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. 1998 ലായിരുന്നു സജ്ജയ് ജനിച്ചത്. ഇനി ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ഡോക്ടര്‍ വേഷത്തില്‍ സജ്ജയ് കന്തസാമി എത്തും ഒരുപാടു പേരെ ജീവിതത്തിലേക്ക് കെെ പിടിച്ചുകയറ്റാന്‍ .

shortlink

Related Articles

Post Your Comments

Related Articles


Back to top button