സന്നിധാനം: പമ്പയിലും സന്നിധാനത്തും കനത്ത മഴ തുടരുന്നു. മണ്ഡലം മകരവിളക്ക് മഹോത്സവത്തിനായി അൽപ്പസമയം മുൻപാണ് ശബരിമല നട തുറന്നത്. കനത്ത മഴ ലഭിക്കുന്നുണ്ടെങ്കിലും പമ്ബയില്‍ മുട്ടോളം പോലും വെള്ളമില്ല. ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങള്‍ ഒരുക്കുന്നത് പോയിട്ട് നിലവിലുള്ളവ പോലും ഉപയോഗശൂന്യമായി മാറിയിരിക്കുകയാണ്. നിലയ്ക്കലില്‍ മാത്രമാണ് വാഹനപാര്‍ക്കിംഗ് ഒരുക്കിയിരിക്കുന്നത്. പമ്ബയില്‍ സ്വകാര്യവാഹനങ്ങളൊന്നും തന്നെ കടത്തി വിടുന്നില്ല.
മാദ്ധ്യമങ്ങള്‍ക്ക് പോലും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം അപ്പം അരവണ കൗണ്ടറുകള്‍ക്കും അന്നദാനത്തിനും വരെ നിയന്ത്രണം ഏര്‍പ്പെടുത്തി. അരവണ, അപ്പ പ്രസാദ കൗണ്ടറുകള്‍ ഉള്‍പ്പടെ രാത്രി പത്ത് മണിക്കും അന്നദാന കൗണ്ടര്‍ 11 മണിക്കും അടക്കണം. നേരത്തെ 24 മണിക്കൂറും പ്രവര്ത്തിച്ചുകൊണ്ടിരുന്നവയാണിവ. കൂടാതെ രാത്രി നടയടച്ചു കഴിഞ്ഞാലുടന്‍ സമീപത്തുള്ള എല്ലാ കടകളും അടച്ച് താക്കോല്‍ പൊലീസിനെ ഏല്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ഇത് കനത്ത നഷ്ടമുണ്ടാക്കുമെന്ന ആശങ്കയിലാണ് വ്യാപാരികൾ.
Post Your Comments