വാട്ട്സാപ്പില്‍ മെസേജ് അയച്ച് മാറിപ്പോയി പിന്നെ ഒന്നും ചെയ്യാനാവാതെ എതിര്‍ ദിശയിലുളള വ്യക്തിയത് കണ്ട് പല വിധത്തിലുളള പ്രശ്നങ്ങളും നാം ഇതിന് മുമ്പ് അഭിമുഖീകരിച്ചുണ്ടാകും. വാട്ട്സാപ്പില്‍ നിലവില്‍ അയച്ച സന്ദേശം മറുതലക്കല്‍ ഇരിക്കുന്ന വ്യക്തി കാണാതിരിക്കുന്നതിനായി വാട്ട്സാപ്പില്‍ നിന്ന് നാം അയച്ച സന്ദേശമെന്താണോ അത് ആപ്പില്‍ നിന്ന് അപ്രത്യക്ഷമാക്കുന്നതിനുളള സംവിധാന (ഡിലീറ്റ് ഫോര്‍ എവരിവണ്‍ ) മുണ്ട്. എന്നാല്‍ ഇൗ സംവിധാനത്തിലുളള പരിമിതി എന്തെന്നാല്‍ സന്ദേശം അയച്ച് കഴിഞ്ഞ് ഉടനടി മറുകക്ഷി നമ്മള്‍ അയച്ച സന്ദേശം കാണുന്ന പക്ഷം ഡിലീറ്റ് എവരിവണ്‍ എന്ന സംവിധാനം കൊണ്ട് പിന്നെ പ്രയോജനമുണ്ടാകില്ല.
അതിനാല്‍ തന്നെ വാട്ട്സാപ്പ് ഉപയോക്താക്കളുടെ ഈ പ്രശ്നത്തിന് പ്രതിവിധിയെന്നവണ്ണമാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രീവ്യൂ ഫീച്ചര്‍ എന്നാണ് പുതിയ സംവിധാനത്തെ വിളിക്കുന്നത് . ഈ സംവിധാനമനുസരിച്ച് ഒരാള്‍ക്ക് അയക്കാനുളള സന്ദേശം ഒരുക്കികഴിഞ്ഞാല്‍ അത് അയക്കാനുളള നിര്‍ദ്ദേശ ബട്ടണ്‍ അമര്‍ത്തുന്ന സമയം അയക്കേണ്ട സന്ദേശം ഇത് തന്നെയാണോ അയക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തി ഇത് തന്നെയാണോ എന്ന് ഒരിക്കല്‍ കൂടി ആപ്പ് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ സന്ദേശം മറുതലക്കല്‍ ഉളള കക്ഷിക്ക് അയക്കപ്പെടുകയുളളൂ.
Post Your Comments