KeralaLatest News

ശബരിമല വിഷയം; സര്‍വകക്ഷി യോഗത്തില്‍ പ്രതീക്ഷയുണ്ടെന്ന് ശ്രീധരന്‍ പിള്ള

കോഴിക്കോട്: ശബരിമല ക്ഷേത്രത്തില്‍ യുവതീപ്രവേശം സംബന്ധിച്ച്‌ ജനുവരി 22 വരെ പഴയ സ്ഥിതി തുടരാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. കോഴിക്കോട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്നിധാനത്ത് സമാധാനാന്തരീക്ഷം നിലനിറുത്താന്‍ മാതൃകാപരമായ നിലപാട് മുഖ്യമന്ത്രിയില്‍ നിന്നുണ്ടാവണം. ഇന്ന് ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ ബി.ജെ.പി പങ്കെടുക്കും. സര്‍വകക്ഷി യോഗം ബി.ജെ.പി നേരത്തേ ആവശ്യപ്പെട്ടതാണ്. വൈകിവന്ന ബുദ്ധിയാണെങ്കിലും സര്‍വകക്ഷി യോഗത്തില്‍ പ്രതീക്ഷയുണ്ടെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button