പത്തനംതിട്ട: കനത്ത സുരക്ഷാവലയത്തില്‍ മണ്ഡല-മകരമാസ പൂജകള്‍ക്കായി ശബരിമല നാളെ നടതുറക്കുന്നു . നാലിടത്ത് വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന് സൂചന.
നിലയ്ക്കല്‍, ഇലവുങ്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാകും നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന സൂചനയുള്ളത്. ഇതിന് ഡിജിപി നിലയ്ക്കലും പമ്പയിലും സന്ദര്‍ശനം നടത്തുകയാണ്. ശബരിമലയിലെ ഒരുക്കങ്ങള്‍ നിരീക്ഷിക്കുന്നതിനാണ് ഡിജിപി നിലയ്ക്കലിലെത്തിയത്.
നിലയ്ക്കലില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരെ ഇലവുങ്കലില്‍ പൊലീസ് തടഞ്ഞിരുന്നു. തീര്‍ഥാടകരെ നാളെ ഉച്ചയ്ക്കു ശേഷം മാത്രം കടത്തി വിടൂ എന്നും അറിയിച്ചിട്ടുണ്ട്. ചിത്തിര ആട്ടതിരുന്നാളിന് നട തുറന്ന സമയത്തും ഈ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
Post Your Comments