KeralaLatest News

രാജധാനി എക്സ്പ്രസ് മുഖ്യമന്ത്രിക്കു വേണ്ടി കാസർകോട്ട് നിർത്തിയിട്ടു

കാസർകോട് : രാജധാനി എക്സ്പ്രസ് ട്രെയിൻ മുഖ്യമന്ത്രിക്കു വേണ്ടി കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടു. ജില്ലയിൽ ഇതുവരെ നിർത്താത്ത ട്രെയിനാണ് മുഖ്യമന്ത്രിക്ക് വേണ്ടി നിർത്തിയത്. സഹകരണവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഉൾപ്പെടെ ജില്ലയിലെ പരിപാടികളിൽ പങ്കെടുക്കാനായി തിരുവനന്തപുരത്തു നിന്നു കയറിയ മുഖ്യമന്ത്രി പിണറായി വിജയന് ഇറങ്ങാനാണു സ്റ്റോപ്പില്ലാത്ത കാസർകോട് സ്റ്റേഷനിൽ പുലർച്ചെ 4.45നു ട്രെയിൻ നിർത്തിയത്. ചെന്നൈയിലെ റെയിൽവേ ആസ്ഥാനത്തു നിന്നുള്ള പ്രത്യേക അനുമതി ഇതിനു ലഭിച്ചിരുന്നു.

പ്രത്യേക അവസരങ്ങളിൽ മാത്രമേ ഇത്തരത്തിൽ സ്റ്റോപ്പ് അനുവദിക്കാറുള്ളുവെങ്കിലും അതിനുള്ള കാരണവും ബോധിപ്പിക്കേണ്ടതാണ്. ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി, ഡിവൈഎസ്പി എം.വി.സുകുമാരൻ, എം.രാജഗോപാലൻ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ എന്നിവരടക്കമുള്ളവർ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ രാവിലെ സ്റ്റേഷനിൽ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button