തിരുവനന്തപുരം: സർക്കാരിന് വീണ്ടും തിരിച്ചടി. മണ്ഡലകാലത്ത് സുരക്ഷയ്ക്കായി ആന്ധ്ര,തെലുങ്കാന സംസ്ഥാനങ്ങള്‍ ഇത്തവണ പൊലീസിനെ അയച്ചേക്കില്ല. തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കേണ്ടതിനാലാണ് ഇത്. തമിഴ്നാട്, കര്‍ണാടക, പുതുച്ചേരി എന്നിവിടങ്ങളിലെ പൊലീസ് എത്തുമെന്ന് ഐ.ജി പി.വിജയന്‍ പറഞ്ഞു.
ശബരിമലയിൽ യുവതീപ്രവേശന ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് വനിതാ പൊലീസടക്കം സേനയെ അയയ്ക്കണമെന്ന് ഡി.ജി.പി ബെഹറ ആവശ്യപ്പെട്ടിരുന്നു. പതിവായി മണ്ഡലകാലത്ത് അയയ്ക്കുന്ന രണ്ട് പ്ലാറ്റൂണ്‍ (പരമാവധി 100) സേനാംഗങ്ങളെയേ അയല്‍ സംസ്ഥാനങ്ങള്‍ അയയ്ക്കുന്നുള്ളൂ. വനിതാ പൊലീസിനെ അയയ്ക്കുന്നതായി അറിയിച്ചിട്ടുമില്ല. കേരളാപൊലീസിന്റെ വനിതാ ബറ്റാലിയനടക്കം 200 വനിതാപൊലീസിനെ പമ്ബയില്‍ സജ്ജരാക്കി നിറുത്തും. ഇവരെ ആവശ്യമെങ്കില്‍ സന്നിധാനത്തേക്ക് വിന്യസിക്കും.
Post Your Comments