ന്യൂഡല്‍ഹി: ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയ മാഗി നൂഡില്‍സിന്റെ ഉല്‍പ്പാദനവും ഇറക്കുമതി വിതരണവും നിരോധിച്ചത് 2015ലാണ്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ നെസ്ലെ കമ്പനി പാലിച്ചില്ലെന്നായിരുന്നു ആരോപണം. തുടര്‍ന്ന് വിപണിയില്‍ ലഭ്യമായ മാഗിയുടെ ഒമ്പതിനം നൂഡില്‍സുകള്‍ താല്‍ക്കാലികമായി നെസ്ലെ നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചു. എന്നാല്‍ മാസങ്ങള്‍ക്കകം തന്നെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ സാമ്പിളുകള്‍ സുരക്ഷിതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മാഗിയുടെ നിരോധനം മാറുകയും ചെയ്തിരുന്നു.
തുടര്‍ന്ന് വീണ്ടും മാഗിയുടെ പ്രചാരം പഴയതുപോലെ ആകാന്‍ തുടങ്ങിയിരുന്നു.ഇന്ന് മാഗി വാണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത് മാഗി ചെയ്യാനൊരുങ്ങുന്ന് പുതിയൊരു പദ്ധതിയുടെ പേരിലാണ്. പ്ലാസ്റ്റിക്കിനെതിരെ പോരാടാനായാണ് പുതിയ പദ്ധതി ഒരുക്കിയിരിക്കുന്നത്. മാഗിയുടെ പത്ത് ഒഴിഞ്ഞ പ്ലാസ്റ്റിക് പാക്കറ്റുകള്‍ നല്കിയാല് ഒരു പാക്കറ്റ് മാഗി സൗജന്യമായി നല്‍കുന്നതാണ് പദ്ധതി.ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെയും മസ്സൗറിയിലെയും 250 ഷോപ്പുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. വൈകാതെ എല്ലാ സംസ്ഥാനങ്ങളിലേയ്ക്കും വ്യാപിപ്പിക്കും.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യത്തിന് കാരണമാകുന്ന ആദ്യ മൂന്ന് ഉത്പന്നങ്ങളില്‍ ഒന്നാമതാണ് മാഗി. ലെയ്സ് പായ്ക്കറ്റ്, ഫ്രൂട്ടി കവര്‍ എന്നിവയാണ് മറ്റ് രണ്ടു ഉത്പന്നങ്ങള്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഉത്പന്നങ്ങളായതുകൊണ്ട് തന്നെ അവ ഉപയോഗിച്ച ശേഷം കവറുകള്‍ അലക്ഷ്യമായി വലിച്ചറിയുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് ഒരു പരിധി വരെ തടയിടാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും
Post Your Comments