
ലക്നോ•നെസ്‌ലേയുടെ ജനപ്രീയ ഇന്‍സ്റ്റന്‍സ് നൂഡില്‍സിന് വീണ്ടും സൂക്ഷ്മ പരിധോധനയില്‍. കമ്പനിയോടും വിതരണക്കരോടും 64 ലക്ഷം രൂപ പിഴയടക്കാന്‍ ഉത്തര്‍പ്രദേശിലെ ഷഹ്ജജഹാന്‍പൂര്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.
സാമ്പിളുകളുടെ പരിശോധനയില്‍ നിലവാരമില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് നെസ്‌ലേയോട് 45 ലക്ഷം രൂപയും പിഴയാണ് ഷഹ്ജജഹാന്‍പൂര്‍ അഡിഷനല്‍ ജില്ലാ മജിസ്ട്രേറ്റ് ചുമത്തിയിരിക്കുന്നതെന്ന് ‘ദി ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു.
പിഴചുമത്താനുള്ള തീരുമാനം സ്ഥിരീകരിച്ച അഡിഷനല്‍ ജില്ലാ മജിസ്ട്രേറ്റ് ജിതേന്ദ്ര കുമാര്‍ ശര്‍മ, മൊത്തത്തില്‍ ഏഴ് കേസുകള്‍ ഉണ്ടെന്നും ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ നിലവാരമില്ലെന്നു കണ്ടെത്തിയതായും അറിയിച്ചു.
2015 ല്‍ ശേഖരിച്ച സാമ്പിളുകളിലാണ് ലാബ് പരിശോധനകള്‍ നടന്നതെന്നും മാഗിയില്‍ അനുവദനീയമായതിലും കൂടുതല്‍ അളവില്‍ ചാരത്തിന്റെ അംശം കണ്ടെത്തിയതായും ഡി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ‘തെറ്റായ മാനദണ്ഡ മൂലമുള്ള വിഷയം’ ആണിതെന്നാണ് നെസ്‌ലേ ഇന്ത്യ ഇതിനോട് പ്രതികരിച്ചത്. ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്നും നെസ്‌ലേ ഇന്ത്യ വക്താവ് അറിയിച്ചു. നെസ്‌ലേ നൂഡില്‍സ് 100 ശതമാനം സുരക്ഷിതമാണെന്നും നെസ്‌ലേ അറിയിച്ചു.
Post Your Comments