KeralaLatest News

വീട്ടമ്മയുടെ കൊലപാതകം; പ്രതിയെത്തിയത് കാമുകിയെ കൊലപ്പെടുത്താൻ; കത്തിക്കിരയായത് അമ്മ

കുളത്തൂപ്പുഴ : മേരിക്കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ മകളുടെ കാമുകനെത്തിയത് കാമുകിയെ കൊന്ന ശേഷം സ്വയം ജീവനൊടുക്കാന്‍. കുളത്തൂപ്പുഴ ഇ.എസ്.എം കോളനി പാറവിള പുത്തന്‍ വീട്ടില്‍ പി.കെ. വര്‍ഗീസിന്റെ ഭാര്യ മേരിക്കുട്ടി വര്‍ഗീസിനെയാണ് (48) മകളുടെ കാമുകന്‍ മധുര അനുപാനടി ബാബു നഗര്‍ ഡോ‌ര്‍ നമ്ബര്‍ 48 ല്‍ സതീഷ് (27) കുത്തിക്കൊന്നത്.

മൂത്തമകള്‍ ലിസ മുംബയില്‍ നഴ്സാണ്. ലിസയും സതീഷും ഏറെനാളായി പ്രണയത്തിലായിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. അടുത്തിടെ സതീഷ് വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ വീട്ടുകാര്‍ വേറെ വിവാഹം ആലോചിക്കുകയാണെന്ന് പറഞ്ഞ് ലിസ പിന്മാറി. ഇതേത്തുടര്‍ന്നുണ്ടായ പ്രണയ നൈരാശ്യത്തിലാണ് ഇയാള്‍ ഓണ്‍ലൈന്‍ ടാക്സിയില്‍ കുളത്തൂപ്പുഴയിലെത്തിയത്. പാഴ്സല്‍ സര്‍വീസിനെന്ന വ്യാജേന വീട്ടില്‍ കടന്ന പ്രതി പെട്ടെന്ന് മേരിക്കുട്ടിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

വീടിന്റെ പൂമുഖ വാതിലിലായിരുന്നു സംഭവം. വീട്ടമ്മ കുത്തേറ്റ് വീണെന്ന് കരുതുന്ന സ്ഥലത്ത് നിന്ന് കത്തിയും കിട്ടി. സംഭവശേഷം രക്ഷപ്പെടുന്നതിനിടെ വീണ് കാലും കൈയും ഒടിഞ്ഞ പ്രതിയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേത്തുടര്‍ന്ന് ഇയാളെ ഇന്നലെ തെളിവെടുപ്പിനെത്തിക്കാനായില്ല. ഇന്ന് തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button