![](/wp-content/uploads/2018/11/gaja.jpg)
ചെന്നൈ: ഗജ ചുഴലിക്കാറ്റ് ഇന്ന് തമിഴ്‌നാട് തീരത്തെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തമിഴ്‌നാട്ടിലും ആന്ധ്രയുടെ തെക്കന്‍ മേഖലകളിലും പുതുച്ചേരിയിലും ജാഗ്രതാ നിര്‍ദേശം നല്‍കി. അതേസമയം ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ വ്യാപകമഴയും നാളെ ഇടുക്കിയില്‍ കനത്ത മഴയും എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ വ്യാപകമഴയുമാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം തമിഴ്‌നാട് തീരത്ത് വൈകിട്ടോ രാത്രിയിലോ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ആന്‍ഡമാനിലെ ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് ഗജ ചുഴലിക്കാറ്റ് രൂപം കൊണ്ടത്. പത്ത് കിലോമീറ്ററാണ് കാറ്റിന്റെ വേഗം. ഗജ തീരം തൊടുമ്പോള്‍ വേഗം എണ്‍പത് മുതല്‍ നൂറ് കിലോമീറ്റര്‍ വരെയാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. വടക്കന്‍ തമിഴ്‌നാട് മേഖലകളില്‍ 21000ത്തോളം സുരക്ഷാസംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ 23000ത്തോളം പ്രദേശങ്ങളെ ദുരന്തസാധ്യതാ മേഖലയായി പ്രഖ്യാപിച്ചു.
Post Your Comments