ഹൈദരാബാദ്•തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു കഴിഞ്ഞ നാലുവര്‍ഷത്തിനിടെ സമ്പാദിച്ചത് അഞ്ചരക്കോടി രൂപയും 16 ഏക്കര്‍ കൃഷിഭൂമിയും. പക്ഷേ സ്വന്തമായി കാറില്ല. പക്ഷേ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം കാറാണ് താനും
തെലുങ്കാന രാഷ്ട്ര സമിതി നേതാവായ റാവു കാര്‍ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. ഗജ്വെല്‍ അസംബ്ലി മണ്ഡലത്തില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയൊടൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് റാവു തന്റെ ആസ്തിവിവരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 2014 ല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ റാവുവിന്റെ സ്ഥാവരജംഗമ ആസ്തി 15.95 കോടി രൂപ വില മതിക്കുന്നതായിരുന്നു. എന്നാല്‍ പുതിയ സത്യവാങ്മൂലത്തില്‍ അത് 22.61 കോടിയായി വര്‍ധിച്ചു.
അതേസമയം മുഖ്യമന്ത്രിക്ക് 8.89 കോടി രൂപയുടെ ബാധ്യതകളുണ്ട്. സ്വത്ത് വര്‍ധിച്ചതിനൊപ്പം ബാധ്യതയും കൂടി. 2014 ല്‍ 7.87 കോടി രൂപയായിരുന്നു ബാധ്യതയായി കാണിച്ചിരുന്നത്. റാവുവിന്റെ കൃഷിഭൂമിയും വര്‍ഷം തോറും വളരുന്നുണ്ട്. കഴിഞ്ഞ തവണ 37.70 ഏക്കര്‍ ആയിരുന്ന കൃഷിഭൂമി ഇത്തവണ 54.24 ഏക്കറായി. തെലങ്കാന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 64 ക്രിമിനല്‍ കേസുകളാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്. കേസ് വിവിധ ഘട്ടങ്ങളിലാണെന്ന് സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
Post Your Comments