ആഗ്ര: കുരങ്ങുകളുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ആഗ്രയിലെ കഗാറൂവില് ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.വീടിനു പുറത്ത് ഇറങ്ങിയ ഭൂരാന് ദേവിയെയാണ് കുരങ്ങുകള്‍ ആക്രമിച്ചത് ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. നേരത്തെ ആഗ്രയില്‍ 12 ദിവസം പ്രായമുള്ള കുട്ടിയെ അമ്മയുടെ കൈയില്‍നിന്നും കുരങ്ങന്മാര് തട്ടിക്കൊണ്ടുപോവുകയും പിന്നീട് അയല്‍വാസിയുടെ വീടിനുമുകളില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. കുരങ്ങുകളുടെ ആക്രമണത്തെ ഭയന്ന് വീടിനു പുറത്തേയ്ക്ക് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്നും കുരങ്ങന്മാരുടെ ആക്രമണങ്ങള്‍ ദിനം പ്രതി വര്‍ധിച്ചു വരികയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.
Post Your Comments