തിരുവനന്തപുരം : ശബരിമല ദർശനത്തിന് പോലീസ് സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി. മലകയറാൻ ശനിയാഴ്ച എത്തുമെന്ന് തൃപ്തി നേരത്തെ അറിയിച്ചിരുന്നു. മുമ്പ് സംഘർഷാവസ്ഥ നടന്ന സാഹചര്യത്തിൽ സുരക്ഷ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് തൃപ്തി കത്ത് നല്കി . തൃപ്തി ദേശായികോപ്പക്ക് ഏഴു സ്ത്രീകളും ശബരിമല ദര്‍ശനത്തിനായി എത്തും.
ദേവസ്വം ബോര്‍ഡിന് ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനെതിരെ വിലക്ക് കൽപ്പിക്കാനാകില്ലെന്ന് നിയമോപദേശം ലഭിച്ചു.ദേവസ്വം ബോര്‍ഡിന് നിയമോപദേശം നല്‍കിയത് ചന്ദര്‍ ഉദയ സിങ്ങാണ്. നാളത്തെ ചര്‍ച്ചയില്‍ കഴിഞ്ഞ ദിവസം എത്തിയ വിധി കൂടുതല്‍ ക്തമാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു .
Post Your Comments