KeralaLatest News

ട്രെയിൻ സമയങ്ങളില്‍ മാറ്റം

തിരുവനന്തപുരം: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തീവണ്ടി സര്‍വീസുകളുടെ സമയങ്ങളിൽ മാറ്റം. രാവിലെ 9.30-നുള്ള കൊല്ലം-കന്യാകുമാരി മെമു കൊല്ലത്തുനിന്ന് 10.50നെ പുറപ്പെടുകയുള്ളു. ഈ ട്രെയിൻ കന്യാകുമാരിയില്‍ 3.50-ന് എത്തിച്ചേരും. ഉച്ചയ്ക്ക് 1.05-ന് പുറപ്പെടേണ്ട കൊച്ചുവേളി-നാഗര്‍കോവില്‍ പാസഞ്ചര്‍ രാവിലെ 11.40-ന് പുറപ്പെടും. ഇത് ഉച്ചയ്ക്ക് 1.55-ന് നാഗര്‍കോവിലില്‍ എത്തും. വൈകീട്ട് 5.15-ന് പുറപ്പെടേണ്ട നിലമ്പൂർ
-കോട്ടയം പാസഞ്ചര്‍ 5.35-ന് പുറപ്പെടും. ഇത് രാത്രി 10.50-ന് കോട്ടയത്തെത്തും.

രാവിലെ 6.50-ന് പുറപ്പെടേണ്ട നാഗര്‍കോവില്‍-തിരുവനന്തപുരം പാസഞ്ചര്‍ രാത്രി 8.55-ന് നാഗര്‍കോവിലിലെത്തും.രാവിലെ 9.15-ന് പുറപ്പെടേണ്ട കൊല്ലം-കോട്ടയം പാസഞ്ചര്‍ രാവിലെ 9.30-ന് പുറപ്പെടും. വൈകീട്ട് 7.05-ന് പുറപ്പെടേണ്ട പുനലൂര്‍-ഗുരുവായൂര്‍ എക്സ്‌പ്രസ് രാത്രി 9.35-ന് പുറപ്പെടും. കോര്‍ബാ-തിരുവനന്തപുരം അഹല്യനഗരി എക്സ്‌പ്രസ് നവംബര്‍ 14-നും നാഗര്‍കോവില്‍-മുംെബെ സി.എസ്.എം ടി. എക്സ്‌പ്രസ് 27-നും ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്സ്‌പ്രസ് 21-നും 23-നും നാഗര്‍കോവില്‍-മുംബൈ സി.എസ്.എം ടി. എക്സ്‌പ്രസ് 22-നും വൈകി ഓടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button