
തിരുവനന്തപുരം: കഴക്കൂട്ടത്തിനും കൊച്ചുവേളിക്കുമിടയില്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍. രാവിലെ 9.30 ഓടെയാണ് പാളത്തില്‍ വിള്ളല്‍ ട്രാക്ക്മാന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇദ്ദേഹം ഉടന്‍ തന്നെ വിവരം അധികൃതരെ അറിയിച്ചു. തുടർന്ന് തിരുവനന്തപുരത്തു നിന്നുള്ളതും, തിരുവനന്തപുരത്തേക്കുള്ളതുമായ ട്രെയിനുകളെല്ലാം പിടിച്ചിട്ടിരിക്കുകയാണ്. മാവേലി, ഇന്റര്‍സിറ്റി, ജയന്തി ജനത എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് പിടിച്ചിട്ടിരിക്കുന്നത്. കഴിയുന്നത്ര വേഗം പ്രശ്‌നം പരിഹരിക്കാനാണ് റെയില്‍വേ അധികൃതർ ശ്രമിക്കുന്നത്.
Post Your Comments