ന്യൂഡല്‍ഹി: ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ വിവാദ പരാമർശം നടത്തിയ പി സി ജോർജ് എം എൽ എയ്‌ക്ക് ആവര്‍ത്തിച്ച നോട്ടീസ് അയച്ചിട്ടും എത്താതിരുന്നതിൽ ദേശീയ വനിതാ കമ്മീഷന്റെ കണക്കറ്റ ശകാരം. ഹാജരാകണമെന്ന് പലതവണ നോട്ടീസ് അയച്ചിട്ടും വഴങ്ങാത്ത പി.സിയെ അറസ്റ്റ് ചെയ്തുകൊണ്ടു പോകാനാണ് വനിതാ കമ്മീഷന്‍ ഒരുങ്ങുന്നത്.
ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ജോര്‍ജ് നേരിട്ടു ഹാജാരാകാത്തനിനാലാണ് ദേശിയ വനിതാ കമ്മീഷന്‍ കടുത്ത നടപടിക്ക് ഒരുങ്ങുന്നത്. അതേസമയം ജോര്‍ജ് എത്താത്തില്‍ വിശദീകരണം നല്‍കാന്‍ കമ്മീഷൻ മുമ്പിൽ എത്തിയ ജോര്‍ജിന്റെ അഭിഭാഷകനെയും കണക്കറ്റ് ശകാരിച്ച കമ്മീഷൻ അദ്യക്ഷ രേഖാ ശര്‍മ്മ ഇയാളെയും പടിക്ക് പുറത്താക്കി. ജോര്‍ജിന്റെ അഭിഭാഷകനായ അഡോള്‍ഫ് മാത്യുവാണ് ഇന്നലെ രേഖാ ശര്‍മ്മയുടെ കോപത്തിന് ഇരയായത്.
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീക്കെതിരെ അപകീര്‍ത്തികരമായി സംസാരിച്ചുവെന്നാണ് കേസ്. സമാന പരാതിയില്‍ കുറവിലങ്ങാട് പോലീസ് സ്റ്റേഷനില്‍ കേസുണ്ടെന്നും ഇതു നിലനില്‍ക്കെ, മറ്റാര്‍ക്കും വിശദീകരണം നല്‍കാനാവില്ലെന്നുമാണ് ജോര്‍ജിന്റെ നിലപാട്. സിവില്‍ കോടതിക്കു തുല്യമായ അധികാരമുള്ളതിനാല്‍ ജോര്‍ജിനെതിരെ അറസ്റ്റ് വാറന്റടക്കം അടക്കമുള്ള നടപടിക്കു തുനിഞ്ഞേക്കുമെന്നാണ് കമ്മീഷന്‍ നല്‍കുന്ന സൂചന.
Post Your Comments