തിരുവനന്തപുരം• ശബരിമല ദര്‍ശനത്തിനെത്തുന്ന തനിക്കും സംഘത്തിനും സുരക്ഷയ്ക്ക് പുറമേ ഭക്ഷണ താമസ ചെലവുകളും വഹിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും കത്തെഴുതിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ ട്രോളി ആര്.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസ്.
‘ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, കടലിൽ കുളിക്കുന്നത് എന്റെ മൗലികാവകാശമാണ്. ഈ വരുന്ന 20,21,22 തീയതികളിൽ എനിക്ക് തോന്നുന്ന സമയത്ത് ഞാൻ അന്ധകാരനഴി കടലിൽ കുളിക്കാൻ വരും. രണ്ടു സ്പീഡ് ബോട്ട്, നാലു നേവി – ഡൈവർമാർ, ഒരു ഫ്ലോട്ടിങ് ആംബുലൻസ്, രണ്ടു ലൈഫ് ജാക്കറ്റ് എന്നിവ തയാറാക്കുക’- എന്നാണ് മോഹന്‍ദാസിന്റെ പരിഹാസ ട്വീറ്റ്.
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, കടലിൽ കുളിക്കുന്നത് എന്റെ മൗലികാവകാശമാണ്. ഈ വരുന്ന 20,21,22 തീയതികളിൽ എനിക്ക് തോന്നുന്ന സമയത്ത് ഞാൻ അന്ധകാരനഴി കടലിൽ കുളിക്കാൻ വരും. രണ്ടു സ്പീഡ് ബോട്ട്, നാലു നേവി – ഡൈവർമാർ, ഒരു ഫ്ലോട്ടിങ് ആംബുലൻസ്, രണ്ടു ലൈഫ് ജാക്കറ്റ് എന്നിവ തയാറാക്കുക
— TG Mohandas (@mohandastg) November 14, 2018
ഈ മാസം 17 നാണ് ദേശായിയും സംഘവും ശബരിമല കയറുക. തന്നോടൊപ്പം ആറ് വനിതകളും കൂടിയുണ്ടാകും. തങ്ങള്‍ക്ക് ദര്‍ശനത്തിന് വേണ്ട സൗകര്യങ്ങളും പ്രതിഷേധമുണ്ടായാല്‍ സുരക്ഷയും ഒരുക്കണമെന്ന് ഇവര്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മടങ്ങിപ്പോകുന്നതിന് വിമാനടിക്കറ്റ് എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രിക്ക് പുറമെ, മഹാരാഷ്ട്ര സര്‍ക്കാരിനും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കും തൃപ്തി ദേശായി കത്തയച്ചിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.തൃപ്തി ദേശായി ആവശ്യപ്പെടുന്ന സൗകര്യങ്ങള്‍ ഇവയാണ്-വിമാനത്താവളത്തില്‍ നിന്ന് കോട്ടയത്തേക്ക് പോകാന്‍ വണ്ടി, കോട്ടയത്ത് താമസിക്കാന്‍ ഗസ്റ്റ് ഹൗസ് അല്ലെങ്കില്‍ ഹോട്ടല്‍ മുറി, താമസത്തിന്റേയും ഭക്ഷണത്തിന്റേയും മൊത്തം ചെലവും സര്‍ക്കാര്‍ വഹിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
Post Your Comments