Latest NewsIndia

ഫോണിൽ ഗെയിം കളിക്കാൻ അനുവദിച്ചില്ല; പതിനാലുകാരന്‍ ജീവനൊടുക്കി

നാഗ്പൂര്‍: ഫോണിൽ ഗെയിം കളിക്കാൻ അമ്മ അനുവധിക്കാത്തതിനെ തുടർന്ന് പതിനാലുകാരന്‍ ജീവനൊടുക്കി. കുട്ടി വീഡിയോ ഗെയിമുകള്‍ക്ക് അടിമയായിരുന്നു. ഗെയിം കളിക്കുന്നത് വര്‍ദ്ധിച്ചതോടെ അമ്മ മൊബെെല്‍ഫോണ്‍ പിടിച്ചു വാങ്ങിയതിനെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തത്. മഹാരാഷ്ടയിലെ നാഗ്പൂരിലാണ് സംഭവം. അമ്മയും ചേച്ചിയും വീട്ടില്‍ ഇല്ലാത്ത സമയത്ത് വീട്ടിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു. .

വിദ്യാ‌ര്‍ത്ഥിയായ ക്രിഷ് സുനില്‍ ലുനാവട്ട് (14) മാസങ്ങളായി മെബെെലിലെ ഗെയിമുകള്‍ക്ക് അടിമയായിരുന്നു. അമ്മയും ചേച്ചിയും വീട്ടില്‍ ഇല്ലാത്ത സമയത്തൊക്കെ സ്കൂളില്‍ പോകാതെ മണിക്കൂറുകളോളം ഗെയിമുകളില്‍ മുഴുകിയിരിക്കുമായിരുന്നു. ഒരു കൊല്ലമായി സ്കൂളില്‍ പോയിരുന്നില്ല. ഈയിടെ പുതിയ പ്ലേസ്റ്റേഷന്‍ വാങ്ങിത്തരാന്‍ കുട്ടി അമ്മയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ ദിവസം അമ്മ മുംബയിലേക്ക് പോകുന്നതിനിടെ കുട്ടിയുടെ കെെയില്‍ നിന്നും മൊബെെല്‍ഫോണ്‍ വാങ്ങിവച്ചിരുന്നു. മൊബൈല്‍ ഫോണ്‍ നല്‍കാന്‍ വിസമ്മതിച്ച മകനില്‍ നിന്നും അമ്മ നിര്‍ബന്ധപൂര്‍വം പിടിച്ചുവാങ്ങുകയാണ് ചെയ്തത്. ഇതിന്റ മനോവിഷമത്താലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറ‌ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button