ശബരിമല വിഷയത്തില്‍ യുവതീ പ്രവേശനം സാധ്യമാകുന്ന വിധിക്ക് സ്റ്റേ ഇല്ലാത്തതിനാല്‍ ശബരിമലയില്‍ ഇനി എന്ത് എന്ന കാര്യത്തില്‍ നിയമവശം തേടാന്‍ സര്‍ക്കാര്‍ തീരുമാനം. മണ്ഡലകാല പൂജകള്‍ക്കായി വെള്ളിയാഴ്ച തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ യുവതികളെത്തിയല്‍ വിലക്കണോ വേണ്ടയോ എന്നതടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. യുവതീ പ്രവേശനമാകാമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മുന്നോട്ടുള്ള തീരുമാനങ്ങള്‍ നിയമോപദേശം കേട്ട ശേഷമായിരിക്കും.
15 ന് രാവിലെ നിലവിലെ സാഹചര്യം പരിശോധിക്കാന്‍ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. വെള്ളിയാഴ്ച തുടങ്ങി ജനുവരി 20 ന് തീര്‍ത്ഥാടന കാലം അവസാനിച്ച ശേഷമാണ് സുപ്രീംകോടതി കേസ് പരിഗണിക്കുക. ഈ മാസം 16നും 20 നും ഇടയില്‍ തൃപതിദേശായി സന്നിധാനത്തെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ 550 ല്‍ അധികം യുവതികളാണ് ശബരിമലയില്‍ എത്താന്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തത്. ഇതെല്ലാം നിലവിലെ സ്ഥിതി മോശമാക്കുമെന്ന ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.
https://youtu.be/a045zgN-HpI
Post Your Comments