Latest NewsUAEGulf

വീര്‍സരായിലെ ഷരൂഖിനേയും പ്രീതിയേയും പോലെ ഒരു യഥാര്‍ത്ഥ പ്രണയജോഡിയുണ്ടോ ! എങ്കിലുണ്ട് ? ദുബായില്‍ , 24 വര്‍ഷമായി തുടരുന്നു ആ പ്രണയ ജീവിതം

ദുബായ് :   അന്ന് പതിനാല് വർഷങ്ങൾക്ക് മുമ്പ് ത്രീവ പ്രണയത്തിന്റെ കഥ പറഞ്ഞ വീർ സരാ. ബോളിവുഡിലെ റൊമാന്റിക് ഷാരൂഖ് ഖാനും പ്രീതി സിന്റയും ജീവിച്ച പോൽ പ്രണയിച്ച ചിത്രം അതായിരുന്നു വീർ സര. പ്രണയത്തിന് രാഷ്ട്രങ്ങൾ തമ്മിലുള്ള അതിർവരമ്പുകളൊ ഭിന്നതകളോ ഒരു പ്രശ്നമല്ല അവരുടെ പ്രണയത്തിന് മുന്നിൽ രാജ്യങ്ങൾ തമ്മിലുള്ള സ്വരചേർച്ചയും ഭിന്നതകളും എല്ലാം അലിഞ്ഞില്ലാതാകും എന്ന് കാണിച്ച അതി മനോഹരമായ പ്രണയകഥ പറഞ്ഞ ചിത്രമായിരുന്നു വീർ സരാ.

ഇന്ത്യയും പാക്കിസ്ഥനും തമ്മിലുള്ള വിഭജനത്തിന്റെയും ഈ രാഷ്ട്രങ്ങൾ തമ്മിലുള്ള സ്വരചേർച്ച ഇല്ലായ്മ ക്കിടയിൽ ഇരു രാജ്യങ്ങളിൽ നിന്നുള്ള രണ്ട് പേര്‍ തമ്മില്‍ പ്രണയത്തിലാകുന്നതും പിന്നീടുളള സംഭവ വികാസങ്ങളുമാണ് ചിത്രത്തില്‍. വീര്‍സരയിലെ ഷരൂഖിനേയും പ്രീതിയേയും പോലെ ഒരു പ്രണയജോഡി ഇന്നും ദുബായില്‍ 24 വര്‍ഷമായി ജീവിക്കുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കുമോ എങ്കില്‍ അങ്ങനെ ഒരു പ്രണയ ജോഡിയുണ്ട്. അവരിന്ന് നാല് മക്കളടങ്ങുന്ന കുടുംബവുമായി സുഖമായി ദുബായില്‍ സന്തോഷപ്രദമായി ജീവിക്കുന്നു. വീര്‍ സരായിലെ ഷരൂഖിന്‍റെയും പ്രീതി സിന്‍യേയും പോലെയായിരുന്നു ഇവരുടെ പ്രണയം.

കാറാച്ചിക്കാരനായ 32 കാരനായ നയീം ജമീലും ഗോവക്കാരിയായ തെരേസ ബെനാഡെറ്റെ സിക്വേരിയ ഇവരാണ് വിര്‍ സരാ സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രങ്ങള്‍. ഇരുവരും മൂന്നാം ക്ലാസുംമുതല്‍ ഒന്നിച്ചാണ് പഠിച്ചത് . ഇടക്ക് വെച്ച് രണ്ടായി പിരിഞ്ഞെങ്കിലും വീണ്ടും തൊഴിലിടത്ത് വെച്ച് അവരെ വീണ്ടും ഒന്നിപ്പിച്ചു. പിന്നീട് അത് പരിശുദ്ധ പ്രണയമായി. പിരിയാന്‍ പറ്റാത്ത വിധം. സംഭവം വീട്ടുകാര്‍ അറിഞ്ഞു. പാക്കിസ്ഥാന്‍ കാരനും ഇന്ത്യക്കാരിയുമായ രണ്ട് പേര്‍ തമ്മില്‍ എങ്ങനെ ഒന്ന് ചേരാന്‍. വീട്ടുകാര്‍ വരെ തടസം പറഞ്ഞു. വീര്‍ സരാ സിനിമയില്‍ ഷാരൂഖിനും പ്രീതി സിന്‍റെക്കും നേരിട്ട അതേ പ്രതിസന്ധി തന്നെ ഇരുവരുടേയും പ്രണയത്തിന് ഒരു വിലങ്ങ് തടിയായി.

എങ്കിലും പരസ്പരം പിരിയാന്‍ കഴിയാത്ത വിധം എത്തിയിരുന്നു അവരുടെ പ്രണയബന്ധം. ഒടുവില്‍ എല്ലാ പ്രതിസന്ധികളും മറികടന്ന് ഇരുവരും വിവാഹിതരായി. ഇപ്പോള്‍ ആ ജീവിതത്തിന്‍റെ പ്രണയ മധുരത്തിന് 24 വര്‍ഷത്തെ അകലമുണ്ട്. രണ്ട് രാഷ്ട്രങ്ങളും തമ്മിലുളള എതിര്‍പ്പ് ഇതുവരെ ഇവരില്‍ നിഴലിച്ചിട്ടില്ലെന്ന് അവര്‍ പറയുന്നു. നാലു മക്കളോടൊപ്പം ഇന്നും ആഹ്ളാദ പൂര്‍ണ്ണമായ കുടുംബ ജീവിതം നയിക്കുകയാണ് ഇരുവരും. ഒപ്പം 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭ്രപാളികളില്‍ വിരിഞ്ഞ മനോഹര പ്രണയ ചിത്രമായ വീര്‍ സരയിലെ കഥാപാത്രങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തിലുമുണ്ടെന്ന സാക്ഷ്യവുമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button