KeralaLatest News

​പ​ദ്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സുകള്‍ , സുപ്രീം കോടതി അന്തിമ വാദം കേല്‍ക്കും

ന്യൂ​ഡ​ല്‍​ഹി:   ശ്രീ​പ​ദ്മ​നാ​ഭ സ്വാ​മി ക്ഷേ​ത്രം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ ന​ല്‍​കി​യ ഹ​ര്‍​ജി ഉള്‍പ്പെടെയുളള കേസുകളില്‍  സുപ്രീം കോടതി അന്തിമ വാദം കേല്‍ക്കും. ഈ വരുന്ന നവംബര്‍ 15 മുതലാണ് കോടതി അന്തിമവാദം കേള്‍ക്കാന്‍ ഒരുങ്ങുക. ക്ഷേ​ത്ര​ത്തി​ന്‍റെ ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ ജ​സ്റ്റീ​സ് രാ​ധാ​കൃ​ഷ്ണ​ന്‍ സ​മി​തി​ക്കു മു​ന്‍പാ​കെ ഉ​ന്ന​യി​ക്കാ​നും  സുപ്രീം കോടതി നിലവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ക്ഷേ​ത്ര​ത്തി​ലെ വി​ല​പി​ടി​പ്പു​ള്ള സ്വ​ത്തു​ക്ക​ളും വ​സ്തു​ക്ക​ളും സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ രാ​ജ​കു​ടും​ബം വീ​ഴ്ച വ​രു​ത്തു​ന്ന​തി​നാ​ല്‍ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഡ്വ. സു​ന്ദ​ര​രാ​ജ​ന്‍  ഹ​ര്‍​ജി ഹെെക്കോടതി   പ​രി​ഗ​ണി​ച്ചിരുന്നു.  ഇതിനെ ത്തുടര്‍ന്ന്  ക്ഷേ​ത്രം സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടിരുന്നു. ​ ട്ര​സ്റ്റോ സ​മി​തി​യോ രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ചൂണ്ടിക്കാട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button