തിരുവനന്തപുരം: ശബരിമലയിലെ കേരള ചരിത്രവുമായി ബന്ധപ്പെട്ട വിഗ്രഹങ്ങൾ സംരക്ഷിക്കണമെന്ന് മലയരയ മഹാസഭ ഐക്യ മലയരയ മഹാസഭ ജനറല്‍ സെക്രട്ടറി പി.കെ സജീവ് പറഞ്ഞു.’ശബരിമല ഉത്സഭവം, ചരിത്രം, വര്‍ത്തമാനകാല സ്ഥിതിവിശേഷം’ എന്ന വിഷയത്തില്‍ എം.എസ് ജയപ്രകാശ് ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചരിത്രവുമായി ബന്ധപ്പെട്ട ശബരിമല, കരിമല, നീലിമല തുടങ്ങി സ്ഥലങ്ങളില്‍ വലിയ ശിലാപാളികളും വിഗ്രഹങ്ങളും ഉണ്ട്. ഇവ കണ്ടെത്തി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. കാടുകളില്‍ ഉറങ്ങുന്ന യഥാര്‍ത്ഥ ചരിത്രത്തെക്കുറിച്ച് മലയരയ സമുദായത്തിന് വ്യക്തമായ ധാരണ നല്‍കാനാകുമെന്നും സജീവ് പറഞ്ഞു.
Post Your Comments