ദുബായ് : ജോലി കഴിഞ്ഞ് മുറിയില്‍ ഉറങ്ങാന്‍ കിടന്ന ഫിലിപ്പീന് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പാകിസ്ഥാനി യുവാവ് അറസ്റ്റിലായി. യുവതി ജോലി ചെയ്യുന്ന കമ്പനി, യുവതിയ്ക്ക് താമസിക്കുന്നതിന് മുറി ഏര്‍പ്പാടാക്കി നല്‍കിയിരുന്നു. ഫീലിപ്പീന്‍ യുവതിയെ കൂടാതെ അതേ കമ്പനിയിലെ മറ്റ് സ്ത്രീതൊഴിലാളികളും ഈ മുറിയിലുണ്ടായിരുന്നു.
ഇക്കഴിഞ്ഞ ആഗസ്റ്റ് 28നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആ ദിവസം അര്‍ദ്ധരാത്രിയില്‍ യുവതി കിടന്നിരുന്ന മുറിയിലേയ്ക്ക് പാകിസ്ഥാനി യുവാവ് അതിക്രമിച്ച് കയറി ഇവരെ കടന്നുപിടിക്കുകയായിരുന്നു. ഉറക്കത്തിനിടയില്‍ തലയിണ ശക്തമായി വലിച്ചു മാറ്റിയതിനെ തുടര്‍ന്ന് ഏണീറ്റപ്പോള്‍ ഇയാളെയാണ് കണ്ടത്. യുവതി കണ്ടെന്ന് മനസിലാക്കിയ ഇയാള്‍ ഉടന്‍ തന്നെ അവിടെ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
ഇയാള്‍ക്കെതിരെ യുവതി അല്‍ ഖ്വാസി പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതി താമസിച്ചിരുന്ന കെട്ടിടത്തിലെ സിസിടിവി കാമറ പരിശോധിച്ച് അക്രമിയെ കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന അന്ന് ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നുവെന്ന് യുവതി കോടതിയില്‍ മൊഴി നല്കി.
Post Your Comments