ജയ്പൂര്‍: തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാനില്‍ പുതിയ തന്ത്രവുമായി രാഹുൽ ഗാന്ധി. രാഹുലിന്റെ ഇടപെടൽ മൂലം ബിജെപി എംപിയും മുന്‍ ഡിജിപിയുമായ ഹരീഷ് മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2014ല്‍ ആണ് മീണ ബിജെപി അംഗമായത്. മീണയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നു മുന്‍മുഖ്യമന്ത്രി അശോക് ഗലോട്ട് പറഞ്ഞു. ഹരീഷിന്റെ രാജി ബിജെപിക്ക് കനത്ത തിരിച്ചടിയാണെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
2009-13 കാലഘട്ടത്തില്‍ പോലീസ് മേധാവിയായിരുന്നു മീണ.ഹരീഷ് മീണയുടെ സഹോദരന് നമോ നാരായണ്‍ മീണ കോണ്‍ഗ്രസ് നേതാവാണ്. കിഴക്കന്‍ രാജസ്ഥാനില്‍ നിര്‍ണായകമാണ് മീണ വിഭാഗം. കഴിഞ്ഞ ദിവസം ഒരു മന്ത്രി അണികള്‍ക്കൊപ്പം ബിജെപിയില്‍നിന്നു രാജിവച്ചിരുന്നു.
Post Your Comments