തിരുവനന്തപുരം: ഗള്‍ഫിലും ഇന്ത്യയിലും ശൃംഖലയുള്ള ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ ലാഭം 11 കോടി രൂപ. സെപ്തംബര്‍ 30ന് അവസാനിച്ച പാദത്തില്‍ ആണ് ലാഭം 11 കോടി രൂപയായത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 0.51 കോടി രൂപയായിരുന്നു അറ്റാദായം. വരുമാനത്തിന്റെ കാര്യത്തില്‍ 17 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ അടക്കം 9 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 20 ആശുപത്രികള്‍, 11 ക്ലിനിക്കുകള്‍, 21 ഫാര്‍മസികള്‍ എന്നിവയുടെ സ്ഥായിയായ വളര്‍ച്ചയിലൂടെ 1837 കോടി രൂപയുടെ വരുമാനമാണ് ഈ കാലയളവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
Post Your Comments