News

നിര്‍ധനരുടെ ഹൃദ്രോഗ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക സഹായ പദ്ധതി: വിശദവിവരങ്ങൾ

കൊച്ചി: നിര്‍ധനരുടെ ഹൃദ്രോഗ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക സഹായ പദ്ധതി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെയാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക ഹൃദ്രോഗ ചികിത്സാ സംവിധാനം ഒരുക്കിയിട്ടുള്ളത്.

ഹൃദ്രോഗ ചികിത്സയില്‍ പ്രധാനപ്പെട്ട ആന്‍ജിയോഗ്രാം കേവലം 7500 രൂപയ്ക്കും ശേഷം ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി വരുന്ന രോഗികള്‍ക്ക് 90,000 രൂപയ്ക്കും പ്രത്യേക പാക്കേജില്‍ ,മികച്ച നിലവാരത്തോടെ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്.

മോഷണക്കുറ്റം ആരോപിച്ച് യുവതിയെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചു:എസ്‌ഐയ്ക്കും മൂന്ന് വനിതാ പോലീസുകാര്‍ക്കും സസ്‌പെന്‍ഷന്‍

ഇതിനായി, സാമ്പത്തികമായി പിന്നോക്കക്കാരാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 8111998171 , 8111998143 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button