തിരുവനന്തപുരം : അംഗൻവാടിയിലേക്ക് പോകാൻ ഓട്ടോ കാത്തുനിന്ന മൂന്ന് വയസുകാരിക്ക് കാറിടിച്ച് ദാരുണാന്ത്യം. ആറ്റിങ്ങല്‍ കരിക്കകംകുന്ന് സ്വദേശികളായ ഷിബു – ശാലിനി ദമ്പതികളുടെ ഇളയമകൾ ശിവന്യയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്.
പതിവായി പോകുന്ന ഓട്ടോ വരുന്നത് കണ്ട് റോഡിലേക്ക് കേറിനിന്ന ശിവന്യയെ കാര്‍ ഇടിച്ചിടുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കുട്ടിയെ ഇടിച്ച് നിര്‍ത്താതെപോയ കാര്‍ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ വാഹനം ഓടിച്ച സജിത്ത് ഒളിവിലാണ്. സജിത്തിനായുള്ള പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments