
പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരില്‍ നിന്ന് 2018-19 വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത പഞ്ചായത്ത് സ്‌കൂളുകളില്‍ കോമണ്‍പൂളില്‍ ഉള്‍പ്പെട്ട സ്കൂളുകളില്‍ അദ്ധ്യാപനം നടത്തുന്നവരില്‍ നിന്നാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.
അപേക്ഷകള്‍ ബന്ധപ്പെട്ട പ്രധാനാധ്യാപകര്‍ക്കും, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും നവംബര്‍ 24 വൈകിട്ട് അഞ്ചിന് മുമ്പ് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ജില്ലകളിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസുകളിലും വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും www.education.kerala.gov.in സന്ദര്‍ശിക്കുക.
Post Your Comments