KeralaLatest News

ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് സ്റ്റേ അനുവദിയ്ക്കാത്തത് പിന്നില്‍ ഈ കാരണങ്ങള്‍

ഈ ബഞ്ചിനും പഴയ നിലപാടാണോ ? നിയമവിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നു : ജനുവരി 22 ഏറെ നിര്‍ണായകം

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് സ്റ്റേ അനുവദിയ്ക്കാത്തത് പിന്നില്‍ ഈ കാരണങ്ങള്‍. ഈ ബഞ്ചിനും പഴയ നിലപാടാണോ എന്ന സംശയത്തിലാണ് ചില അഭിഭാഷകര്‍. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഭരണഘടനാബഞ്ചിന്റെ വിധിക്കെതിരെ നല്‍കിയ റിവ്യൂ ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെ. റിവ്യൂ ഹരജി പരിഗണിച്ച കോടതി വളരെ വ്യക്തമായി പറയുന്നത് മുന്‍ വിധിക്ക് സ്റ്റേ ഇല്ല എന്നതാണ്. അതായത് പ്രായഭേദമന്യയുള്ള സ്ത്രീപ്രവേശം അനുവദിച്ച വിധിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അതായത് ഈ മണ്ഡലകാലത്തും ശബരിമലയില്‍ കയറണമെന്ന് ആവശ്യപ്പെട്ട് ഏതെങ്കിലും ഒരു സ്ത്രീവന്നാല്‍ സര്‍ക്കാര്‍ സംരക്ഷണം കൊടുക്കേണ്ടിവരും.

തൃപ്തി ദേശായിയെപ്പോലുള്ള ഹൈന്ദവാചാര പരിഷ്‌ക്കരണ വാദികള്‍ എന്ന് പറയുന്ന വിശ്വാസികള്‍ ഈ മണ്ഡലകാലത്തുതന്നെ മലചവിട്ടുമെന്ന് പറഞ്ഞിട്ടുണ്ട്. അതുമാത്രമല്ല വെര്‍ച്വല്‍ ക്യൂ പ്രകാരം അഞ്ഞൂറിലേറെ ഈ പ്രായപരിധിയില്‍ വരുന്ന സ്ത്രീകള്‍ ശബരിമലയില്‍ എത്താനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉത്തരവ് സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ ഇവര്‍ക്കും സര്‍ക്കാര്‍ സംരക്ഷണം കൊടുക്കേണ്ടിവരും. കോടതിയുടെ പുതിയ നീക്കത്തിന്റെ അടിസ്ഥാനത്തില്‍ സമരപരിപാടികള്‍ മാറ്റിവെക്കില്ലെന്ന് ബിജെപി അടക്കമുള്ള സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്. അതായത് ചുരുക്കിപ്പറഞ്ഞാല്‍ ഈ മണ്ഡലകാലത്തും ശബരിമല കലുഷിതമാകുന്നതിന്റെ സൂചനകള്‍ തന്നെയാണ് ലഭിക്കുന്നത്.

പുതിയ ശക്തമായ തെളിവുകള്‍ ഉണ്ടാവുക, പഴയ വിധിയില്‍ തെറ്റുകള്‍ ഉണ്ടെന്ന് ബോധ്യപ്പെടുക തുടങ്ങിയ സാഹചര്യത്തിലാണ് കോടതി റിവ്യൂഹര്‍ജി അനുവദിക്കാറുള്ളത്. അങ്ങനെ ഒരു സൂചനയുണ്ടായിരുന്നെങ്കില്‍ വിധിക്ക് സ്റ്റേ അനുവദിക്കുമായിരുന്നു. പക്ഷേ സ്റ്റേ ഇല്ല എന്ന് എടുത്തുപറയുന്നതിലൂടെ കോടതി ഭരണഘടനാപരമായ ധാര്‍മ്മികതയില്‍ തന്നെ ഉറച്ചുനില്‍ക്കയാണെന്ന് സുപ്രീം കോടതി അഭിഭാഷകയായ വിനോദ് കാര്‍ത്തിയേനെ പോാലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഇത്രയും സെന്‍സിറ്റീവ് വിഷയമായതുകൊണ്ട് എല്ലാവരെയും ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശം വെച്ചുകൊണ്ടും, നീതി നടപ്പാക്കിയത് സംശയലേശമന്യേയാണെന്ന് ബോധ്യപ്പെടുത്താനുമാണ് തുറന്ന കോടതിയിലേക്ക് മാറ്റിയതെന്ന് എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ അജാനന്‍ കാഞ്ഞങ്ങാടും അഭിപ്രായപ്പെടുന്നു. അഡ്വ കാളീശ്വരം രാജിനെപ്പോലുള്ള മുതിര്‍ന്ന അഭിഭാഷകരും ഈ വാദത്തോട് യോജിക്കുകയാണ്.

മാത്രമല്ല റിവ്യൂഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കല്‍ ഇല്ല. മിക്കവാറും ഒറ്റ ദിവസം കൊണ്ടുതന്നെയാണ് ഇത്തരം കാര്യങ്ങളില്‍ തീര്‍പ്പാകാറ്. വിധിന്യായത്തില്‍ എന്തെങ്കിലും പിശകുകള്‍ വന്നിട്ടുണ്ടോ, കോടതി പരിഗണിക്കാതെ വിട്ടുപോയ പുതിയ തെളിവുകള്‍ ഉണ്ടോ എന്നാണ് പരിശോധിക്കുന്നത്. അത്തരത്തില്‍ എന്തെങ്കിലുമൊന്ന് കൃത്യമായി പറയാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ തുറന്ന കോടതിയില്‍ വിധി മാറ്റാനുള്ള സാധ്യതയും കുറവാണെന്നാണ് ഒരു വിഭാഗം നിയമജ്ഞര്‍ പറയുന്നത്. അതേസമയം ആള്‍ക്കൂട്ടത്തിന്റെ ഭീഷണിക്ക് വഴങ്ങുന്നതുപോലുള്ള ഒരു പ്രവൃത്തിയായി ഇതിനെ വിമര്‍ശിക്കുന്നവരും ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button