തിരുവനന്തപുരം : ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് സുപ്രീംകോടതി സ്‌റ്റേ നല്‍കാതായതോടെ സര്‍ക്കാറിനെയും പൊലീസിനെയും കാത്തിരിക്കുന്നത് കനത്ത വെല്ലുവിളിയാണ്. സുപ്രീംകോടതിയുടെ നിര്‍ണായക വിധി വന്നതിനു ശേഷം യുവതി പ്രവേശത്തെ എതിര്‍ക്കുമെന്ന് ആര്‍എസ്എസ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ മണ്ഡല-മകരമാസക്കാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനായി 550 ഓളം സ്ത്രീകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിട്ടുണ്ട്. മാത്രമല്ല, ഓണ്‍ലൈന്‍ വഴി അല്ലാതെയും ദര്‍ശനത്തിനായ നിരവധി സ്ത്രീകള്‍ തയ്യാറെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ മണ്ഡലകാലത്ത് യുവതികള്‍ പ്രവേശനത്തിന് എത്തിയാല്‍ അവര്‍ക്ക് സുരക്ഷ ഒരുക്കേണ്ട സാഹചര്യം സര്‍ക്കാറിലും പൊലീസിലും സംജാതകമാകും. . ഇതോടെ യുവതികളെ കയറ്റുന്നതിന് ശക്തമായ എതിര്‍പ്പ് സര്‍ക്കാറിന് നേരിടേണ്ടതായി വരും.
റിവ്യൂ പെറ്റീഷനില്‍ അന്തിമ തീരുമാനം വരുന്നത് വരെ വിധി നടപ്പിലാക്കാതിരിക്കാന്‍ സര്‍ക്കാറിന് കഴിയുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. യുവതികളെ കയറ്റേണ്ടെന്ന തീരുമാനം കൈക്കൊണ്ടാല്‍ അത് കോടതി അലക്ഷ്യമാകാനും സാധ്യതയുണ്ട്. ഇതോടെ യുവതികള്‍ എത്തിയാല്‍ തുലാമാസ പൂജാവേളയില്‍ നട തുറന്നപ്പോള്‍ ഉണ്ടായ സാഹചര്യങ്ങള്‍ ആവര്‍ത്തിച്ചേക്കുമെന്നാണ് ആശങ്ക.
ശബരിമല നട തുറക്കാന്‍ ഇനി നാല് ദിവസം മാത്രമേയുള്ളൂ. അതുകൊണ്ട് തന്നെ കോടതിവിധി നിലനില്‍ക്കുന്ന സാഹചര്യം ഉള്ളതു കൊണ്ട് മുന്‍പ്രകാരം തന്നെ വലിയ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കേണ്ടി വരും. റിവ്യൂഹര്‍ജി വേഗം പരിഗണിച്ച് മണ്ഡലകാലത്തിന് മുമ്പ് തന്നെ ഈ വിധി വരുമെന്ന അല്ലെങ്കില്‍ തല്‍ക്കാലികമായി വിധി സ്റ്റേ ചെയ്യുമെന്നോ ഉള്ള പ്രതീക്ഷയിലായിരുന്നു സര്‍ക്കാര്‍. ഈ നിലപാടിന് അനുസൃതമായി കാര്യങ്ങള്‍ മുന്നോട്ടു നീക്കാനുള്ള ശ്രമങ്ങളും തുടങ്ങി. എന്നാല്‍, അതുണ്ടാകാത്തതാണ് സര്‍ക്കാറിനെ പ്രതിരോധിത്തിലാക്കുന്നത്.
Post Your Comments