ദില്ലി: ശബരിമല സ്ത്രി പ്രവേശനവിഷയത്തില്‍ ഉത്തരവ് ഉടനുണ്ടെന്നു റിപ്പോർട്ട്. വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച 49 പുന: പരിശോധനാ ഹര്‍ജികളും സുപ്രീം കോടതി ഇന്ന് പരിഗണിച്ചു. നടപടികളെല്ലാം പോർത്തിയായതായാണ് റിപ്പോർട്ട്. പുനഃ പരിശോധനാ ഹർജികൾ പരിഗണിച്ചത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ജഡ്ജിമാരുടെ ബെഞ്ച്.
ശബരിമല കേസിലെ പുതിയ റിട്ട് ഹര്‍ജികളും ഇന്ന് പരിഗണിക്കുന്നുണ്ട്. വിശ്വാസത്തിനുള്ള മൗലിക അവകാശത്തിന് എതിരാണ് സുപ്രീംകോടതി വിധിയെന്നാണ് പുന: പരിശോധന ഹര്‍ജികളിലെ പ്രധാനവാദം. വെള്ളിയാഴ്ച മണ്ഡലകാല തീര്‍ത്ഥാടനത്തിനായി നട തുറക്കാനിരിക്കെ സുപ്രീംകോടതി വിധി നിര്‍ണായകമാകും.
Post Your Comments