Latest NewsIndia

ശബരിമല യുവതി പ്രവേശനം : സുപ്രീം കോടതി പുന: പരിശോധന ഹര്‍ജികള്‍ പരിഗണിക്കുമ്പോൾ സാദ്ധ്യതകൾ ഇങ്ങനെ

ആകെ 48 ഹര്‍ജികളാണ് ഇതുവരെ സമര്‍പ്പിച്ചിരിക്കുന്നത് .

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനം എന്ന സുപ്രീംകോടതി ചരിത്ര വിധിയ്‌ക്കെതിരായ49 പുനഃപരിശോധനാ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും. ഇന്ന് വൈകീട്ട് മൂന്നിന് സുപ്രീംകോടതി ചേംബറിലാണ് ഹരജികള്‍ (അടച്ചിട്ട കോടതിയില്‍) പരിശോധിക്കുന്നത്. ഇതിനുമുമ്പായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് രാവിലെ നാലു റിട്ട് ഹര്‍ജികള്‍ തുറന്നകോടതിയിലും കേള്‍ക്കും.അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക . ആകെ 48 ഹര്‍ജികളാണ് ഇതുവരെ സമര്‍പ്പിച്ചിരിക്കുന്നത് .

ഇതില്‍ നാല് റിട്ട് ഹര്‍ജികള്‍ നാളെ രാവിലെയും ബാക്കിയുള്ളവ ഉച്ചയ്ക്ക് ശേഷവുമായിരിക്കും പരിഗണിക്കുക . തുറന്ന കോടതിയിലെ വാദം ഒഴിവാക്കി ചേംബറില്‍ ആയിരിക്കും . ജഡ്ജിമാരുടെ ചേംബറില്‍ അഭിഭാഷകര്‍ക്കോ , കക്ഷികള്‍ക്കോ പ്രവേശനം അനുവദിക്കില്ല .ചീഫ് ജസ്റ്റിസിനുപുറമേ, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍കര്‍, റോഹിങ്ടണ്‍ നരിമാന്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിശോധിക്കുക.

ഒരു സാധ്യത ഹരജികള്‍ ചേംബറില്‍ വെച്ചുതന്നെ തള്ളാം. ഹരജികളില്‍ കഴമ്പുണ്ടെന്നും കോടതി പരിഗണിച്ച രേഖകളില്‍ വ്യക്തമായ പിഴവ് സംഭവിച്ചെന്നും ബോധ്യപ്പെട്ടാല്‍ തുറന്നകോടതിയില്‍ വാദം കേള്‍ക്കാനായി മാറ്റിവെക്കാം. തുറന്ന കോടതിയില്‍ വാദം കേള്‍ക്കാതെ നേരത്തേയുള്ള വിധി മാറ്റിമറിക്കാനാവില്ല എന്നും സൂചനയുണ്ട്. റിട്ട് ഹര്‍ജികളുടെ സാധ്യതകള്‍ ഇങ്ങനെയാണ്, റിട്ട് ഹര്‍ജിയിലെ വിധിക്കെതിരായ ഹര്‍ജികളായതിനാല്‍ തള്ളാം.

അല്ലെങ്കിൽ പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്നകോടതിയില്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ അതിനൊപ്പം കേള്‍ക്കാന്‍ തീരുമാനിക്കാം. അതിനാല്‍, പുനഃപരിശോധനാ ഹര്‍ജികള്‍ക്കുശേഷം പരിഗണിക്കാനായി മാറ്റിവെക്കാം. അതുമല്ലെങ്കിൽ അഞ്ചംഗ ബെഞ്ചിന്റെ വിധിക്കെതിരേ ആയതിനാല്‍, വിശാല ബെഞ്ചിന് വിടാം.

പുനഃപരിശോധന ഹര്‍ജികള്‍ ഇന്ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചപ്പോള്‍ കോടതിയില്‍തന്നെ പരിഗണിക്കുമെന്നാണു ആദ്യം വ്യാഖ്യാനിക്കപ്പെട്ടത്. എന്നാല്‍ ഹരജികള്‍ ചേബറിലാണ് പരിഗണിക്കുക എന്ന കാര്യത്തില്‍ ഇന്നലെ വ്യക്തത വന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button