ന്യൂ ഡൽഹി : ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ നൽകിയ പുനഃപരിശോധന ഹർജികൾ പരിഗണിക്കാൻ വേണ്ടി ഒന്പത് അംഗങ്ങൾ അടങ്ങുന്ന വിശാലബെഞ്ച് സുപ്രീം കോടതി രൂപികരിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ചിൽ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, എം.ശാന്തനഗൗഡര്‍, ബി.ആര്‍.ഗവായ്, എസ്.അബ്ദുള്‍ നസീര്‍, ആര്‍.സുഭാഷ് റെഡ്ഡി, സൂര്യകാന്ത് എന്നിവരാണ് മറ്റുഅംഗങ്ങള്‍. ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, ആര്‍.എഫ്.നരിമാന്‍ എന്നിവര്‍ ഉൾപ്പെട്ടിട്ടില്ല.
Also read : നിർഭയ കേസ് പ്രതികൾക്ക് മരണവാറന്റ് , വധശിക്ഷ നടപ്പാക്കുന്ന തീയതി തീരുമാനിച്ചു : നിർണായക വിധിയിങ്ങനെ
ഈമാസം 13 മുതല്‍ ഒന്‍പതംഗ ബെഞ്ച് വാദംകേള്‍ക്കും.ശബരിമല ഉള്‍പ്പെടെ സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട സമാന വിഷയങ്ങളില്‍ ഒന്‍പതംഗ ബെഞ്ചില്‍നിന്നുണ്ടാകുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പുനഃപരിശോധനാ ഹര്‍ജികള്‍ തീര്‍പ്പാക്കും. നവംബര്‍ 14-നാണ് ശബരിമലവിഷയം വിശാലബെഞ്ചിനു വിടാൻ അഞ്ചംഗബെഞ്ച് ഉത്തരവിട്ടത്
Post Your Comments