ലാന്‍സൊ: നടപ്പാത തകര്‍ന്ന് വഴിയാത്രക്കാരി ആറടിയോളം വരുന്ന ഗര്‍ത്തത്തിലേക്ക് വീണു. ചൈനയിലെ ലാന്‍സൊ നഗരത്തിലാണ് സംഭവം. നടപ്പാത തകര്‍ന്ന് മണ്ണിലേക്ക് പതിക്കുന്നതിന് ഇടയില്‍ സ്ത്രീയുടെ തല ഇഷ്ടികക്കെട്ടില്‍ ചെന്ന് ഇടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. രണ്ടു ദിവസം മുന്‍പ് നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവരം പുറത്ത് അറിയുന്നത്. അപകടത്തില്‍ ഏറെ നേരം മണ്ണിന് അടിയില്‍ പെട്ടെങ്കിലും ഗുരുതരമായ പരിക്കുകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. നടപ്പാത തകരുന്ന സമയത്ത് പരിസരത്ത് അധികം ആളുകള്‍ ഉണ്ടാവാതിരുന്നതാണ് വന്‍ദുരന്തം ഒഴിവാക്കിയത്.
Post Your Comments