ഏവരും കാത്തിരുന്ന പുതിയ സ്റ്റിക്കറുകൾ ആന്‍ഡ്രോയിഡില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിൽ വാട്‌സ്ആപ്പ്. 12 സ്റ്റിക്കര്‍ പാക്കുകളാണ് കഴിഞ്ഞ മാസം വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ഇമോജികള്‍ സെര്‍ച്ച് ചെയ്യുന്നതുപോലെ സ്റ്റിക്കറുകളും പുതിയ ഫീച്ചറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാൽ ഉപയോക്താക്കള്‍ക്ക് ഇന്‍ഡിവിജ്വല്‍ സ്റ്റിക്കറുകള്‍ ഇതിലൂടെ തിരഞ്ഞെടുക്കാവുന്നതാണ്. വരും മാസങ്ങളില്‍ കൂടുതല്‍ സ്റ്റിക്കര്‍ പാക്കുകള്‍ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.
ദീപാവലി, കേരളപ്പിറവി ദിനങ്ങളിലാണ് സ്റ്റിക്കറുകള്‍ വാട്‌സ്ആപ്പിൽ എത്തിയത്. ഉപയോക്താക്കള്‍ക്ക് സ്വന്തം സ്റ്റിക്കറുകളും നിര്‍മ്മിക്കാമെങ്കിലും കോണ്‍ടാക്റ്റിലുള്ളവര്‍ക്ക് മാത്രമേ അയയ്ക്കാന്‍ സാധിക്കൂ.
Post Your Comments