ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 100 ശതമാനം വൈദ്യുതീകരണം ലോകവിജയമായി . രാജ്യത്തെ എല്ലാ വീടുകളിലും 2019 മാര്‍ച്ച് 31ന് അകം വൈദ്യുതി എത്തിക്കാനുള്ള 16,000 കോടി രൂപയുടെ ‘സൗഭാഗ്യ’ പദ്ധതി യാഥാര്‍ത്ഥ്യമായി കഴിഞ്ഞു. വൈദ്യുതി എത്താത്ത, രാജ്യത്തെ നാലുകോടി വീടുകളിലാണ് ഒരു വര്‍ഷം കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വെളിച്ചമെത്തിക്കുകയായിരുന്നു സര്‍ക്കാരിന്റെ അടിയന്തരദൗത്യമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
എന്നാല്‍ എല്ലാ ഗ്രാമങ്ങളെയും വൈദ്യുതിവത്കരിക്കുക എന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ പദ്ധതി ഈ വര്‍ഷം ലോകം കണ്ട ഏറ്റവും മികച്ച വിജയ മാതൃകകളില്‍ ഒന്നാണെന്ന് രാജ്യാന്തര ഊര്‍ജ്ജ നിരീക്ഷണ സംഘടനയായ ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ). ഭൂമിയിലെ എല്ലാ വ്യക്തിക്കും ആധുനിക ഊര്‍ജ്ജം എത്തിക്കുക എന്ന ലക്ഷ്യത്തെ സംബന്ധിച്ചിടത്തോളം വൈദ്യുതി ഉറപ്പാക്കുക പ്രധാന നാഴികകല്ലാണെന്നും പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഊര്‍ജ്ജ വിതരണത്തെ സംബന്ധിച്ചിടത്തോളം 2018ലെ ഏറ്റവും വലിയ വിജയഗാഥകളിലൊന്ന് ഇന്ത്യയിലെ ഗ്രാമങ്ങളുടെ സമ്പൂര്‍ണ വൈദ്യുതീകരണമാണ്. എല്ലാ വീടുകളിലും വൈദ്യുതി എന്ന ആശയത്തിലേക്കുള്ള വലിയ ചുവടുവയ്‌പ്പെന്ന നിലയില്‍ 2018 ഏപ്രിലിലാണ് എല്ലാ ഗ്രാമങ്ങളിലും ഒരു വൈദ്യുതി കണക്ഷന്‍ എന്ന ലക്ഷ്യം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലെ വികസ്വര രാജ്യങ്ങളില്‍ 2000ത്തിനു ശേഷം 900 ദശലക്ഷം ആളുകള്‍ക്കാണ് വൈദ്യുതി ലഭിച്ചിട്ടുള്ളത്. 2000ത്തില്‍ മേഖലയിലെ 67 ശതമാനം സ്ഥലങ്ങളാണ് വൈദ്യുതിവത്ക്കരിക്കപ്പെട്ടതെങ്കില്‍ 2017ല്‍ ഇത് 91 ശതമാനമായി. ഈ പുരോഗതിയുടെ 61 ശതമാനവും നടന്നിട്ടുള്ളത് ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യം ഏപ്രിലിലാണ് ഇന്ത്യ കൈവരിച്ചത്. ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജനയുടെ ഭാഗമായി 1000 ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുമെന്ന് 2015ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. 2018 മെയ് 10 നകം പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു പ്രഖ്യാപനം. സെന്‍സസ് പ്രകാരമുള്ള 597,464 ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചതായി ഏപ്രിലില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു.
പാവപ്പെട്ടവരുടെ വീടുകളില്‍ പാചകവാതകം എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളെയും ഐഇഎ പ്രശംസിച്ചു. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം ഇന്ത്യയില്‍ 2015നു ശേഷം 50 ദശലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പാചകവാതക കണക്ഷന്‍ പ്രദാനം ചെയ്തു. 2020 ആകുമ്പോഴേക്കും 80 ദശലക്ഷം കുടുംബങ്ങളില്‍ പാചകവാതകം എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Post Your Comments